
കേന്ദ്ര പൊതുമേഖല സ്ഥാപനമായ ഫാക്ട് 2021-22 സാമ്പത്തിക വർഷത്തിൽ 353 കോടി രൂപയുടെ പ്രവർത്തനലാഭം നേടി. 598 കോടിയാണ് പലിശയും നികുതികളും ചേർത്തുള്ള ലാഭം. 2020-21 സാമ്പത്തിക വർഷത്തിൽ ഇത് 350 കോടിയും 595 കോടിയുമായിരുന്നു. 4425 കോടി രൂപ എന്നത് എക്കാലത്തെയും ഉയർന്ന വിറ്റുവരവാണ്.അമോണിയം സൾഫേറ്റ് 1.37 ലക്ഷം ടൺ, കാപ്രോലാക്ടം 20835 ടൺ എന്നിങ്ങനെയാണ് ഉൽപ്പാദനം.ഫാക്ടംഫോസ് 8.27 ലക്ഷം ടൺ ഉൽപാദിപ്പിച്ചു.വളം വിൽപന തുടർച്ചയായി കഴിഞ്ഞ രണ്ട് വർഷങ്ങളിൽ 10 ലക്ഷം ടൺ കടന്നു. ഫാക്ടംഫോസ് 8.32 ലക്ഷം ടൺ, അമോണിയം സൾഫേറ്റ് -1.45 ലക്ഷം ടൺ, മ്യുറിയേറ്റ് ഓഫ് പൊട്ടാഷ് (എം.ഒ.പി) 0.29 ലക്ഷം ടൺ എന്നിവ വിൽപന നടത്തി.