Tech
Trending

ഷവോമി എംഐ 10 ഐ ഇന്ത്യയിൽ അവതരിപ്പിച്ചു

ഷവോമിയുടെ പുത്തൻ സ്മാർട്ട്ഫോൺ എംഐ 10 ഐ ഇന്ത്യയിൽ അവതരിപ്പിച്ചു. മൂന്നു വേരിയന്റുകളിലായാണ് ഈ ഫോൺ എത്തുന്നത്.എംഐ 10 ഐയുടെ 6 ജിബി റാമും 64 ജിബി സ്റ്റോറേജും നൽകുന്ന എൻട്രി വേരിയന്റിന് 20,999 രൂപയും 6 ജിബി റാമും 128 ജിബി സ്റ്റോറേജും നൽകുന്ന മിഡ് വേരിയന്റിന് 21,999 രൂപയും 8 ജിബി റാമും 128 ജിബി സ്റ്റോറേജും നൽകുന്ന ഏറ്റവും ഉയർന്ന വേരിയന്റിന് 23,999 രൂപയുമാണ് വില. ഈ മൂന്നു വേരിയന്റുകളും രണ്ട് നിറങ്ങളിൽ ലഭ്യമാണ്.


6.67 ഇഞ്ച് ഡിസ്പ്ലേയാണ് ഫോണിൽ നൽകിയിരിക്കുന്നത്. ഡിസ്പ്ലേ അഡാപ്റ്റീവ് സമന്വയത്തെ പിന്തുണയ്ക്കുന്നുണ്ട്. ഒപ്പം സ്ക്രീൻ സംരക്ഷണത്തിനായി കോർണിങ് ഗൊറില്ല 5 ഷീറ്റും നൽകിയിരിക്കുന്നു. സ്നാപ്ഡ്രാഗൺ 750ജി എസ്ഒസിയാണ് ഫോണിന് കരുത്തേകുന്നത്. 108 മെഗാപിക്സൽ ഐസോസെൽ എച്ച്എം 2 സെൻസറിന് ചുറ്റും നിർമ്മിച്ച ക്വാഡ് റിയൽ ക്യാമറ സെറ്റപ്പാണ് ഫോണിൽ ഉപയോഗിച്ചിരിക്കുന്നത്. 8 മെഗാ പിക്സൽ അൾട്രാവൈഡ് ക്യാമറ, 2 മെഗാപിക്സൽ മൈക്രോ ഷൂട്ടർ, 2 മെഗാ പിക്സൽ ഡെപ്ത് സെൻസർ എന്നിവയാണ് ഫോണിൽ നൽകിയിരിക്കുന്ന മറ്റു ക്യാമറകൾ. സെൽഫികൾക്കും വീഡിയോകളുകൾക്കുമായി 16 മെഗാപിക്സൽ സെൻസറാണ് ഉപയോഗിച്ചിരിക്കുന്നത്. 33W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 4820 എംഎഎച്ച് ബാറ്ററിയാണ് ഈ ഫോണിലുള്ളത്. 30 മിനിറ്റിനുള്ളിൽ 68 ശതമാനവും ഒരു മണിക്കൂറിനുള്ളിൽ 100 ശതമാനവും ചാർജ് ചെയ്യാൻ സാധിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

Related Articles

Back to top button