
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഫാക്ട് ഇക്കഴിഞ്ഞ ഒക്ടോബർ-ഡിസംബർ പാദത്തിൽ 136.71 കോടി രൂപയുടെ ലാഭം കൈവരിച്ചു. മുൻവർഷം ഇതേ കാലയളവിൽ 10.80 കോടി രൂപയായിരുന്നു ലാഭം. കഴിഞ്ഞ ഡിസംബർ 31 വരെയുള്ള 9 മാസത്തിൽ കമ്പനിയുടെ വിറ്റുവരവ് 2,438 കോടി രൂപയാണെന്നും 202.22 കോടി രൂപ ലാഭം നേടിയെന്നും മാനേജ്മെൻറ് അറിയിച്ചു.

ഇന്ത്യയിൽ എല്ലായിടത്തേക്കും വിപണി വ്യാപിപ്പിക്കാൻ കഴിഞ്ഞതോടെ അമോണിയ സൾഫേറ്റിന്റേയും ഫാക്ടംഫോസിൻറെയും ഉൽപാദനത്തിലും എക്കാലത്തെയും ഏറ്റവും ഉയർന്ന നിലവാരം കൈവരിക്കാൻ കഴിഞ്ഞു. ഫാക്ടംഫോസ് 6,44,924 മെട്രിക് ടണ്ണാണ് ഉൽപാദിപ്പിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിലിത് 6,20,141 മെട്രിക് ടണ്ണായിരുന്നു. ഒപ്പം അമോണിയ സൾഫേറ്റിന്റേയും ഉൽപാദനം 1,76,546 മെട്രിക് ടണ്ണായി ഉയർന്നു. മുൻവർഷം ഇതേ കാലയളവിൽ ഇത് 1,58,098 മെട്രിക് ടണ്ണായിരുന്നു.