Tech
Trending

വിപണി കൈയ്യടക്കാനൊരുങ്ങി ഓപ്പോ റെനോ 7 സീരീസ് ഫോണുകൾ

ചൈനീസ് സ്മാർട്ഫോൺ നിർമ്മാതാക്കളായ ഓപ്പോ അവരുടെ ഏറ്റവും പുതിയ മോഡലായ ഓപ്പോ റെനോ 7 സീരീസ് ഉടൻ തന്നെ ഇന്ത്യൻ വിപണിയിലെത്തിക്കുമെന്ന് ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചു. ഓപ്പോ റെനോ 7 5ജി , ഓപ്പോ റെനോ 7 പ്രോ 5ജി, ഓപ്പോ റെനോ 7 എസ്ഇ 5ജി മോഡലുകൾ കഴിഞ്ഞ വർഷം ചൈനയിൽ അവതരിപ്പിച്ചിരുന്നു.28,000 രൂപ മുതൽ 31,000 രൂപ വരെയാണ് ഓപ്പോ റെനോ 7 5ജിക്ക് പ്രതീക്ഷിക്കുന്ന വില. എന്നാൽ 7 പ്രോയ്ക്ക് അത് 41,000 രൂപ മുതൽ 43,000 രൂപ വരെ ആവാം. ഏതൊക്കെ മോഡലുകൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്ന് ഇനിയും കമ്പനി വ്യകത്മാക്കിയിട്ടില്ല. ഓപ്പോ 7 ശ്രേണിയിലുള്ള ഫോണുകളുടെ സവിശേഷതകളും ലോഞ്ചിങ് തീയതിയും ഉടനെ തന്നെ കമ്പനി ഔദ്യോഗികമായി പുറത്ത് വിടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഫ്ലിപ്കാർട്ട് വഴിയും ഓപ്പോ സ്റ്റോർ വഴിയുമാവും ഫോണുകൾ ലഭ്യമാവുക.ക്യാമറക്ക് മുൻതൂക്കം നൽകുന്ന ഓപ്പോ ഫോണുകളിൽ നിന്ന് ഒട്ടും തന്നെ വ്യത്യസ്തമാവില്ല 7 ശ്രേണിയിലുള്ള ഫോണുകളും.ചൈനയിൽ അവതരിപ്പിച്ച അതേ സവിശേഷതകൾ തന്നെ ആയിരിക്കും ഇന്ത്യയിൽ അവതരിപ്പിക്കുന്ന ഫോണുകൾക്കും ഉണ്ടായിരിക്കുക എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഓപ്പോ റെനോ 7 5ജിക്ക് സ്നാപ്ഡ്രാഗൺ 778ജി പ്രൊസസ്സറും പ്രോ മോഡലിന് മീഡിയടെക് ഡൈമൻസിറ്റി 1200-മാക്സ് പ്രൊസസ്സറുമാകും കരുത്തേകുക. ഓപ്പോ റെനോ 7 പ്രോ 5ജിയിൽ ലോകത്തിലെ ആദ്യത്തെ സോണി ഐഎംഎക്സ് 709 അൾട്രാ സെൻസിംഗ് സെൻസറാവും മുൻവശത്തെ 32 മെഗാപിക്സൽ ക്യാമറയിൽ ഉൾപ്പെടുത്തിയിരിക്കുക. 1/1.56-ഇഞ്ച് ഫ്ലാഗ്ഷിപ്പ് സോണി ഐഎംഎക്സ്766 സെൻസറാവും 50-മെഗാപിക്സലിന്റെ പിൻക്യാമറയിൽ ലഭിക്കുക എന്ന് കമ്പനി പ്രസ്താവിക്കുന്നു. സോണി ഐഎംഎക്സ് 709 സെൻസർ രണ്ടിൽ കൂടുതൽ ആളുകളെ ഫ്രെയിമിൽ കണ്ടാൽ 85 ഡിഗ്രി ആംഗിളിൽ നിന്നും 90 ഡിഗ്രി ആംഗിളിലേക്ക് സ്വയമേ മാറ്റം വരുത്തുന്നു. കൂടാതെ ക്യാമറ അൽഗോരിതങ്ങളുടെ സഹായത്തോടെ ഫ്രെയിമിൽ ഉള്ള സബ്ജക്ടിനെ വേർതിരിച്ചു ബാക്ക്ഗ്രൗണ്ടിൽ ചെറിയ രീതിയിലുള്ള ലെന്സ് ഫ്ലെയറുകൾ നിർമിച്ച് ബാക്ക്ഗ്രൗണ്ട് കൂടുതൽ ബ്ലർ ആക്കാൻ സഹായിക്കുന്നു. കൂടാതെ ഓപ്പോ റെനോ 7 പ്രോയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ബൊക്കെ ഫ്ലെയർ പോർട്രൈറ് വീഡിയോ സ്മാർട്ഫോൺ വിപണിയിൽ ആദ്യമായി അവതരിപ്പിക്കുന്ന ഒരു സവിശേഷത ആണെന്നും കമ്പനി അവകാശപ്പെടുന്നു.

Related Articles

Back to top button