Tech
Trending

ഫെയ്‌സ്ബുക്ക് ഉപയോഗം സ്വകാര്യത ഉറപ്പാക്കി വേണമെന്ന് നിര്‍ദേശം

ഇന്ത്യയിലെ ഫെയ്സ്ബുക്ക് ഉപയോക്താക്കൾ അക്കൗണ്ട് സ്വകാര്യത ഉറപ്പാക്കണമെന്ന് ദേശീയ സൈബർ സുരക്ഷ ഏജൻസിയായ ഇന്ത്യൻ കംപ്യൂട്ടർ എമർജെൻസി റെസ്പോൺസ് ടീമിന്റെ (സെൻട്ട് ഇൻ) മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ ആഗോളതലത്തിലുണ്ടായ വിവരചോർച്ചയുടെ അടിസ്ഥാനത്തിലാണ് സെർട്ട് അറിയിപ്പ് ഇറക്കിയത്. 61 ലക്ഷം ഇന്ത്യക്കാരുടെ വിവരങ്ങളാണ് ഇത്തരത്തിൽ ചോർന്നത്.


ഓൺലൈൻ വിവരചോർച്ചയുടെ കാര്യം സെർട്ടിലെ സൈബർ വിദഗ്ധർ ഈ മാസം ആദ്യംതന്നെ ഫെയ്സ്ബുക്കിനെ അറിയിച്ചിരുന്നു. ആളുകളുടെ ഫോൺ നമ്പർ ഉപയോഗിച്ച് ഫെയ്ബുക്കിൽ അവരെ കണ്ടെത്താൻ സഹായിക്കുന്ന ഫെയ്സ്ബുക്കിന്റെതന്നെ സവിശേഷതയായ ‘കോൺടാക്റ്റ് ഇംപോർട്ടർ’ വഴിയാണ് വിവരങ്ങൾ ചോർത്തുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം. 2019-ൽ ഓഗസ്റ്റിൽതന്നെ ഇതേക്കുറിച്ച് അറിയാമായിരുന്നെന്നും ആ സെപ്റ്റംബറിൽ പ്രശ്നം പരിഹരിച്ചതായും കമ്പനി പറയുന്നു.ഇ-മെയിൽ വിലാസം, പ്രൊഫൈൽ ഐ.ഡി., പേര്, പ്രവൃത്തി, ഫോൺ നമ്പർ, ജനനത്തിയതി തുടങ്ങിയ വിവരങ്ങളാണ് ചോർത്തുന്നത്. ആഗോളതലത്തിൽ ചോർത്തിയ 4.5 കോടി ഉപയോക്താക്കളുടെ വിവരങ്ങൾ വിവിധ സൈബർ ക്രിമിനൽ വേദികളിൽ പരസ്യമായി ലഭിക്കുന്നുണ്ടെന്നും സെർട്ട്-ഇൻ വ്യക്തമാക്കി. അതേസമയം, സാമ്പത്തിക, ആരോഗ്യവിവരങ്ങൾ, പാസ്വേഡ് തുടങ്ങി നിർണായകവിവരങ്ങൾ ചോർന്നിട്ടില്ല എന്നാണ് ഫെയ്സ്ബുക്കിന്റെ അവകാശവാദം.വിവരചോർച്ച തടയാൻ അക്കൗണ്ടുകളുടെ സ്വകാര്യതാ സെറ്റിങ്സിൽ മാറ്റം വരുത്താനാണ് കമ്പനി നിർദേശിക്കുന്നത്. സ്വകാര്യത ആവശ്യമുള്ള വിവരങ്ങൾ ആർക്കും കാണാവുന്ന പബ്ലിക് പരിധിയിൽ വെക്കരുതെന്നും ഏതെല്ലാം വിവരങ്ങൾ ആരെല്ലാമായി പങ്കുവെക്കണമെന്നതും ഫോൺ നമ്പർ ഉപയോഗിച്ച് ആർക്കെല്ലാം നിങ്ങളെ തിരയാമെന്നതും പ്രൈവസി സെറ്റിങ്സ് വഴി നിയന്ത്രിക്കാനാണ് ഉപയോക്താക്കളോട് ഫെയ്സ്ബുക്കിന്റെ നിർദേശം. ഇത് പാലിക്കാനാണ് സെർട്ട്- ഇൻ ഉപദേശിക്കുന്നത്.

Related Articles

Back to top button