Tech
Trending

ഫെയ്സ്ബുക്ക് റീല്‍സ് ഇന്ത്യയിലെത്തി

ഇൻസ്റ്റാ റീൽസിന് സമാനമായ ഷോർട്ട് വീഡിയോ സംവിധാനം ഒരുക്കിയിരിക്കുകയാണ് ഫെയ്സ്ബുക്കും.ഫെയ്സ്ബുക്ക് റീൽസ് എന്ന് പേരിട്ടിരിക്കുന്ന ഈ സംവിധാനം ഇന്ത്യയിൽ ഔദ്യോഗികമായി അവതരിപ്പിച്ചു.തിരഞ്ഞെടുത്ത ഏതാനും ഇൻസ്റ്റഗ്രാം ഉപയോക്താക്കൾക്ക് മാത്രമായി അവരുടെ റീൽസ് വീഡിയോ ഫെയ്സ്ബുക്കിൽ പങ്കുവയ്ക്കാനുള്ള അവസരം ഒരുക്കുമെന്നും ഫെയ്സ്ബുക്ക് അറിയിച്ചിട്ടുണ്ട്.


ടിക് ടോക്ക് വീഡിയോകൾക്ക് സമാനമായി ഫെയ്സ്ബുക്കിൽ ഇപ്പോൾ ലഭിക്കുന്ന ഷോർട്ട് വീഡിയോസ് വിഭാഗത്തെ ഫെയ്സ്ബുക്ക് റീൽസിന് കീഴിലേക്ക് റീബ്രാൻഡ് ചെയ്യാനാണ് പദ്ധതി. ഉപയോക്താവ് അപ്ലോഡ് ചെയ്യുന്ന വീഡിയോയ്ക്ക് ഫെയ്സ്ബുക്ക് മ്യൂസിക് ലൈബ്രറിയിൽ നിന്ന് മ്യൂസിക് തിരഞ്ഞെടുക്കാനും പല തരത്തിലുള്ള ഇഫക്ടുകൾ നൽകാനും ടൈം സെറ്റ് ചെയ്യാനും വീഡിയോയുടെ വേഗത കൂട്ടാനും കുറയ്ക്കാനുമുള്ള സൗകര്യങ്ങളും ഫെയ്സ്ബുക്ക് ഒരുക്കുന്നുണ്ട്. മറ്റ് സോഷ്യൽ മീഡിയ ആപ്പുകളിൽ നിന്നും തികച്ചും വ്യത്യസ്തമായിക്കും ഫെയ്സ്ബുക്ക് ഒരുക്കിയിട്ടുള്ള റീൽസ് സംവിധാനമെന്നാണ് പൊതുവായ വിലയിരുത്തൽ.ഇന്ത്യയിലെ പ്രമുഖ ഇൻസ്റ്റഗ്രാം ക്രീയേറ്റർമാരായ പൂജ ദിംഗ്ര, ആശിഷ് ചഞ്ചലാനി, അവെസ് ദർബാർ, ബോംഗ് ഗൈ തുടങ്ങിയവർക്ക് അവരുടെ ഇൻസ്റ്റഗ്രാം റീൽസ് വീഡിയോകൾ ഫെയ്സ്ബുക്ക് റീൽസിലേക്ക് നേരിട്ട് പങ്കുവെക്കാൻ സാധിക്കും. മറ്റ് ഉപയോക്താക്കൾക്ക് ഈ സൗകര്യം നിലവിൽ ലഭിക്കില്ല. കീഴിലേക്ക് റീബ്രാൻഡ് ചെയ്യാനാണ് പദ്ധതി. ന്യൂസ് ഫീഡിൽ ദൈർഘ്യം കുറഞ്ഞ വീഡിയോകൾ നിർമിക്കാനും പോസ്റ്റ് ചെയ്യാനുമുള്ള പരീക്ഷണങ്ങൾ കഴിഞ്ഞ വർഷം തന്നെ ഫെയ്സ്ബുക്ക് ആരംഭിച്ചിരുന്നു. ഈ പരീക്ഷണവും ഇന്ത്യക്ക് മാത്രമായാണ് നടന്നിരുന്നത്.

Related Articles

Back to top button