Auto
Trending

സര്‍ക്കാര്‍ ഓഫീസുകളില്‍ ഇലക്ട്രിക് വാഹനം: 300 നെക്‌സോണ്‍ വാങ്ങും

സർക്കാർ-പൊതുമേഖല സ്ഥാപനങ്ങൾ പൂർണമായും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണമെന്ന കേന്ദ്ര സർക്കാരിന്റെ നിർദേശം നടപ്പിലാകുന്നു. ഇതിന്റെ ഭാഗമായി പൊതുമേഖല സ്ഥാപനമായ എനർജി എഫിഷൻസി സർവീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ കൺവെർജൻസ് എനർജി ലിമിറ്റഡ് ടാറ്റ മോട്ടോഴ്സിന്റെ ഇലക്ട്രിക് എസ്.യു.വിയായ നെക്സോണിന്റെ 300 യൂണിറ്റ് ബുക്കുചെയ്തു.രാജ്യത്തുടനീളമുള്ള കർവെർജൻസ് എനർജി ലിമിറ്റഡിന്റെ സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നതിനായാണ് 300 വാഹനങ്ങൾ വാങ്ങുന്നത്.


നിലവിൽ ഉപയോഗിക്കുന്ന പരമ്പരാഗത ഇന്ധനങ്ങളിലോടുന്ന വാഹനങ്ങൾ ഒഴിവാക്കിയേക്കുമെന്നാണ് സൂചന. അടുത്തിടെയാണ് രാജ്യത്തെ കേന്ദ്ര-സംസ്ഥാന സർക്കാർ ഓഫീസുകളിൽ ഇലക്ട്രിക് വാഹനം ഉപയോഗിക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം നൽകിയത്.ഒറ്റത്തവണ ചാർജ് ചെയ്താൽ കുറഞ്ഞത് 250 കിലോമീറ്റർ റേഞ്ച്, മൂന്ന് വർഷത്തെ വാറണ്ടി, നാല് മീറ്റർ നീളമുള്ള വാഹനം എന്നിവയാണ് ഇലക്ട്രിക് വാഹനത്തിന് കൺവെർജൻസ് എനർജി വകുപ്പ് ആവശ്യപ്പെടുന്നത്. ഒരു വാഹനത്തിന് ജി.എസ്.ടിക്ക് പുറമെ, 14.33 ലക്ഷം രൂപയാണ് സ്ഥാപനം അനുവദിക്കുന്നത്. ഏകദേശം 44 കോടി രൂപയുടെ കരാറാണ് ടാറ്റയുമായി ഇവർ ഉണ്ടാക്കിയിരിക്കുന്നത്.ഇന്ത്യൻ വിപണിയിൽ ലഭ്യമായ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് എസ്.യു.വിയാണ് നെക്സോൺ ഇവി. 13.99 ലക്ഷം രൂപ മുതൽ 15.99 ലക്ഷം രൂപ വരെയാണ് ഈ വാഹനത്തിന്റെ എക്സ്ഷോറും വില. ഒറ്റത്തവണ ചാർജിലൂടെ 312 കിലോമീറ്റർ സഞ്ചരിക്കാൻ ഈ വാഹനത്തിന് കഴിയും. ടാറ്റ വികസിപ്പിച്ചെടുത്ത സിപ്ട്രോൺ ഇലക്ട്രിക് സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് നെക്സോൺ ഇ.വി ഒരുങ്ങിയിരിക്കുന്നത്.ഐപി 67 സർട്ടിഫൈഡ് ലിഥിയം അയേൺ ബാറ്ററിയാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. 129 ബിഎച്ച്പി പവറും 254 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്ന മോട്ടോറാണ് ഇതിൽ നൽകിയിരിക്കുന്നത്.

Related Articles

Back to top button