Tech
Trending

ടെക്നോ സ്പാർക്ക് 10സി അവതരിപ്പിച്ചു

ടെക്നോയുടെ സ്പാർക്ക് 10 ലൈനപ്പിലെ ഏറ്റവും പുതിയ മോഡലായി ടെക്നോ സ്പാർക്ക് 10സി ( Tecno Spark 10C) ആഫ്രിക്കയിൽ അവതരിപ്പിച്ചു. ടെക്നോ സ്പാർക്ക് 10സിയുടെ 4 ജിബി റാം + 128 ജിബി സ്റ്റോറേജ് അടിസ്ഥാന മോഡലിന് 1,290 ജിഎച്ച്എസ് (ഏകദേശം 9,800 രൂപ) ആണ് വില. 8 ജിബി റാം + 128 ജിബി സ്റ്റോറേജുള്ള ടോപ്പ് എൻഡ് വേരിയന്റിന് 1,555 ജിഎച്ച്എസുമാണ് (ഏകദേശം 12,000 രൂപ) വില. മെറ്റാ ബ്ലാക്ക്, മെറ്റാ ബ്ലൂ, മെറ്റാ ഗ്രീൻ എന്നീ നിറങ്ങളിലാണ് ഹാൻഡ്സെറ്റ് എത്തുന്നത് .ടെക്നോ സ്പാർക്ക് 10സി ആൻഡ്രോയിഡ് 12 അടിസ്ഥാനമാക്കിയുള്ള ഹായ്ഒഎസ് 8.6 ( HiOS 8.6) ലാണ് പ്രവർത്തിക്കുന്നത്. 90Hz റിഫ്രഷ് റേറ്റുള്ള 6.6-ഇഞ്ച് എച്ച്ഡി പ്ലസ് (720×1612 പിക്‌സൽ) ഡിസ്‌പ്ലേയുണ്ട്. 8 ജിബി വരെ റാമിനൊപ്പം ഒക്ടാ കോർ പ്രോസസർ ആണ് സ്മാർട് ഫോണിന് കരുത്ത് പകരുന്നത്. ടെക്നോ സ്പാർക്ക് 10സിയിൽ 16 മെഗാപിക്സൽ പ്രധാന സെൻസറുള്ള ഡ്യുവൽ പിൻ ക്യാമറ സംവിധാനമുണ്ട്. ഡ്യുവൽ ഫ്ലാഷോടുകൂടിയ 8 മെഗാപിക്സലിന്റേതാണ് ഫ്രണ്ട് ഫേസിങ് ക്യാമറ.18W ഫാസ്റ്റ് ചാർജിങ് ശേഷിയുള്ള 5,000 എംഎഎച്ച് ആണ് ബാറ്ററി.

Related Articles

Back to top button