Big B
Trending

ട്രംപിന്റെ നിരോധനം നീക്കാൻ ഉദ്ദേശിക്കുന്നില്ല: ഫേസ്ബുക്ക്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ടുകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ട്രംപിന്റെ അക്കൗണ്ട് മരവിപ്പിച്ച നീക്കത്തിൽ സന്തോഷമുണ്ടെന്നും ഫെയ്സ്ബുക്ക് ഓപ്പറേഷൻസ് മേധാവി ഷെറിൽ സാൻഡ്ബെർഗ്. റോയിട്ടേഴ്സ് നെക്സ്റ്റ് കോൺഫറൻസിലാണ് സാൻഡ്ബെർഗ് പ്രതികരിച്ചത്.പ്രസിഡന്റ് തിരഞ്ഞെടുപ്പിനെതിരെ പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനായി ഉപയോഗിച്ച ‘സ്റ്റോപ്പ് സ്റ്റീലിങ്’ എന്ന പ്രയോഗവും ട്രംപിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചതിനോടൊപ്പം ഫെയ്ബുക്ക് നിരോധിച്ചിരുന്നു.

കമ്പനിയുടെ പുതിയ ഓവർസൈറ്റ് ബോർഡ് വഴി ഉള്ളടക്കങ്ങൾ ഫെയ്സ്ബുക്കിൽ നിന്നും നീക്കം ചെയ്യാമെങ്കിലും സസ്പൻഷെനെതിരെ ഓവർസൈറ്റ് ബോർഡിനെ സമീപിക്കാനാവില്ല. പ്രസിഡന്റ് തങ്ങളുടെ നയങ്ങൾക്ക് മുകളിലല്ല എന്ന് വ്യക്തമാക്കുന്നതാണ് ഇതെന്നാണ് സാൻഡ്ബെർഗ് പറഞ്ഞത്.വാഷിങ്ടണിലെ അക്രമങ്ങൾക്ക് ആഴ്ചകൾക്ക് മുമ്പേ ഫെയ്സ്ബുക്ക് ഉൾപ്പടെയുള്ള സോഷ്യൽ മീഡിയകളിൽ അക്രമ ആഹ്വാനങ്ങൾ നടന്നിരുന്നു. അത്തരത്തിലുള്ള പോസ്റ്റുകൾ കണ്ടെത്തുന്നതിൽ വീഴ്ചയുണ്ടായതായി ഫെയ്സ്ബുക്ക് മനസിലാക്കുന്നുവെന്ന് തുറന്നു സമ്മതിച്ച സാൻഡ്ബെർഗ് മറ്റു പ്ലാറ്റ്ഫോമുകളിലാണ് പരിപാടികൾ ആസൂത്രണം ചെയ്യപ്പെട്ടതെന്നാണ് വിശ്വസിക്കുന്നതെന്നും സോഷ്യൽ മീഡിയ വഴി സംഘർഷങ്ങൾ ആസൂത്രണം ചെയ്യുന്നത് തടയാൻ ഫെയ്സ്ബുക്ക് നിരീക്ഷിക്കുന്നുണ്ടെന്നും കൂട്ടിച്ചേർത്തു.നേതാക്കളുടെ പ്രസ്താവനകൾ കേൾക്കാനുള്ള ജനങ്ങളുടെ അവകാശം പരിഗണിച്ചാണ് രാഷ്ട്രീയക്കാരുടെ പ്രസ്താവനകൾ നിയന്ത്രിക്കുന്നതിൽ ഫെയ്സ്ബുക്ക് മൃദുസമീപനം സ്വീകരിച്ചിരുന്നത്.ജോർജ് ഫ്രോയിഡിന്റെ മരണത്തിനും അമേരിക്കൻ കറുത്ത വംശജർക്ക് നേരെയുള്ള വംശീയാതിക്രമങ്ങൾക്കും എതിരെയുള്ള പ്രക്ഷോഭങ്ങൾക്കിടെ ട്രംപ് ഉയർത്തിയ വിവാദ പ്രസ്താവനകൾക്കെതിരെ നടപടിയെടുക്കാൻ ഫെയ്സ്ബുക്ക് തയ്യാറാകാതിരുന്നത് ഫെയ്സ്ബുക്കിനെതിരെയും വലിയ രീതിയിൽ പ്രതിഷേധങ്ങൾക്ക് ഇടയാക്കിയിരുന്നു.

Related Articles

Back to top button