Big B
Trending

വാർത്താ ഉള്ളടക്കങ്ങൾക്ക് പ്രതിഫലം ഉറപ്പാക്കാൻ നിയമം വേണം

വാ‍ർത്താ ഉള്ളടക്കം ഉപയോഗിക്കുന്നതിനു ഫെയ്സ്ബുക്, ഗൂഗിൾ എന്നിവയിൽ നിന്നു പ്രസാധകർക്കു മതിയായ പ്രതിഫലം ഉറപ്പാക്കുന്നതിന് ഓസ്ട്രേലിയയുടെ മാതൃകയിൽ ഇന്ത്യയിൽ നിയമം കൊണ്ടുവരണമെന്ന് രാജ്യസഭയിൽ ആവശ്യം. മുതിർന്ന ബിജെപി നേതാവ് സുശീൽകുമാർ മോദിയാണു ശൂന്യവേളയിൽ ഇക്കാര്യമുന്നയിച്ചത്.


ഗൂഗിൾ, ഫെയ്സ്ബുക്, യുട്യൂബ് എന്നിവ വാർത്താ ഉള്ളടക്കം ഉപയോഗിക്കുന്നതിനു മാധ്യമ സ്ഥാപനങ്ങൾക്കു പ്രതിഫലം നൽകാൻ സർക്കാർ നടപടി എടുക്കണം. സമൂഹമാധ്യമങ്ങളും ഒടിടി പ്ലാറ്റ്ഫോമുകളും നിയന്ത്രിക്കാൻ ഇടക്കാല നിർദേശങ്ങൾ പുറത്തിറക്കിയ സർക്കാർ ഇക്കാര്യത്തിലും നിയമനിർമാണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.സുശീൽ മോദിയുടെ നിർദേശം പരിഗണിക്കേണ്ടതാണെന്ന് ചെയറിലുണ്ടായിരുന്ന രാജ്യസഭാ ചെയർമാൻ എം. വെങ്കയ്യ നായിഡു പറഞ്ഞു.ഓസ്ട്രേലിയൻ നിയമപ്രകാരം വരുമാനത്തിന്റെ വിഹിതം മാധ്യമങ്ങളുമായി പങ്കുവയ്ക്കാൻ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ബാധ്യസ്ഥമാണെന്നും സുശീൽ മോദി പറഞ്ഞു. വാർത്തകൾ ബഹിഷ്കരിക്കുമെന്നു ഗൂഗിൾ ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീടു വഴങ്ങി. ഓസ്ട്രേലിയയ്ക്കു ശേഷം ഫ്രാൻസും യൂറോപ്യൻ രാജ്യങ്ങളും സമാന നിയമങ്ങൾ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

Related Articles

Back to top button