Tech
Trending

ഓസ്ട്രേലിയയിലെ വാർത്തകൾ പങ്കുവയ്ക്കാനുള്ള വിലക്ക് ഫേസ്ബുക്ക് പിൻവലിച്ചു

ഓസ്ട്രേലിയയിൽ വാർത്താ മാധ്യമങ്ങൾക്കും ഉപഭോക്താക്കൾക്കും വാർത്തകൾ പങ്കുവയ്ക്കുന്നതിനുള്ള ഏർപ്പെടുത്തിയ വിലക്ക് ഫെയ്സ്ബുക്ക് പിൻവലിച്ചു. ഓസ്ട്രേലിയയിലെ വിവാദമായ മാധ്യമ നിയമത്തിൽ ഭേദഗതി വരുത്താമെന്ന് സർക്കാർ സമ്മതിച്ചതോടെയാണ് തീരുമാനം.


ഗൂഗിൾ, ഫെയ്സ്ബുക്ക് പോലുള്ള ഇൻറർനെറ്റ് സേവനദാതാക്കൾ അവരുടെ പ്ലാറ്റ്ഫോമുകളിൽ പ്രചരിക്കുന്ന വാർത്ത ഉള്ളടക്കങ്ങൾക്ക് മാധ്യമ സ്ഥാപനങ്ങൾക്ക് പ്രതിഫലം നൽകുന്നത് നിർബന്ധമാകുന്ന നിയമത്തിനെതിരെയായിരുന്നു ഫേസ്ബുക്കിന്റെ പ്രതിഷേധം. ഈ സാഹചര്യത്തിലായിരുന്നു ഫെയ്സ്ബുക്ക് വഴി ഇനി ഓസ്ട്രേലിയയിൽ വാർത്താ ഉള്ളടക്കങ്ങൾ പ്രചരിക്കെണ്ടെന്ന തീരുമാനം കമ്പനി കൈക്കൊണ്ടത്. എന്നാൽ ഇപ്പോൾ ഇരുവിഭാഗങ്ങളും തമ്മിൽ ഒത്തുതീർപ്പായെന്നതാണ് പുതിയ വിവരം. ഓസ്ട്രേലിയൻ സർക്കാർ മാറ്റങ്ങൾക്ക് തയ്യാറായിട്ടുണ്ടെന്നും മാധ്യമ സ്ഥാപനങ്ങളുമായി വാണിജ്യ കരാർ ഉണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തങ്ങളുടെ പ്രധാന ആശങ്കകൾ പരിഹരിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ടെന്നും ഫെയ്സ്ബുക്ക് അ ഓസ്ട്രേലിയ മാനേജിങ് ഡയറക്ടർ വില്യം ഈസ്റ്റൺ പറഞ്ഞു.

Related Articles

Back to top button