
കേന്ദ്ര വാണിജ്യ മന്ത്രാലയം പുറത്തുവിട്ട കണക്ക് പ്രകാരം കയറ്റുമതിയില്‍ 16.65ശതമാനമാണ് ഇടിവ് രേഖപ്പെടുത്തിയത്.രാജ്യത്തെ വ്യാപാര കമ്മി(ഇറക്കുമതിയും കയറ്റുമതിയും തമ്മിലുള്ള അന്തരം)ഒക്ടോബറില്‍ 26.91 ബില്യണ്‍ ഡോളറായി ഉയര്‍ന്നു.സെപ്റ്റംബറിലെ 35.4 ബില്യണ്‍ ഡോളറിന്റെ കയറ്റമതി മൂല്യം ഒക്ടോബറില്‍ 29.78 ബില്യണ്‍ ഡോളറായാണ് ഇടിഞ്ഞത്. 2021 ഒക്ടോബറില്‍ 35.7 ബില്യണ്‍ ഡോളറിന്റേതായിരുന്നു കയറ്റുമതി.ഇറക്കുമതി മൂല്യമാകട്ടെ ഒക്ടോബറില്‍ 56.69 ബില്യണായി. 2021 ഒക്ടോബറില്‍ 53,64 ബില്യണായിരുന്നു ഇത്. ഏപ്രില്‍-ഒക്ടോബര്‍ കാലയളവില്‍ കയറ്റുമതി 12.55ശതമാനം വര്‍ധിച്ച് 263.35 ബില്യണ്‍ ഡോളറിലെത്തി.സെപ്റ്റംബറില്‍ രാജ്യത്തെ വ്യാപാര കമ്മി 26.72 ബില്യണ്‍ ഡോളറായിരുന്നു. ഓഗസ്റ്റിലെ 28.68 ബില്യണെ അപേക്ഷിച്ച് കുറവാണിത്.