Big B
Trending

പലിശനിരക്ക് വീണ്ടും ഉയർത്തി യുഎസ്

ഏറ്റവും കടുത്ത നാണ്യപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്ന യുഎസിൽ പലിശ നിരക്ക് വീണ്ടും ഉയർത്തി ഫെഡറൽ റിസർവ്.0.33% വർധനയാണ് വരുത്തിയത്. സാമ്പത്തിക മാന്ദ്യത്തിലേക്ക് എന്ന മുന്നറിയിപ്പുമായി തുടർച്ചയായ രണ്ടാം പാദത്തിലും അമേരിക്കൻ സാമ്പത്തികരംഗം ചുരുങ്ങുന്നു എന്ന റിപ്പോർട്ടും വന്നിട്ടുണ്ട്. ഏപ്രിൽ– ജൂൺ പാദത്തിൽ 0.9% ആണ് സാമ്പത്തിക തളർച്ച. ജനുവരി–മാർച്ച് പാദത്തിൽ ഇതി 1.6% ആയിരുന്നു. ദേശീയോൽപാദനത്തിൽ തുടർച്ചയായി ഇടിവുണ്ടാകുന്നത് മാന്ദ്യത്തിന്റെ ലക്ഷണമായാണ് വിലയിരുത്തപ്പെടുന്നത്.

വിലക്കയറ്റം പിടിച്ചു നിർത്താൻ കഴിഞ്ഞില്ലെങ്കിൽ സെപ്റ്റംബറിൽ പലിശ നിരക്ക് ഗണ്യമായി വീണ്ടും ഉയർത്തേണ്ടിവരുമെന്ന് യുഎസ് ഫെഡറൽ റിസർവ് അധ്യക്ഷൻ ജെറോം പവൽ മുന്നറിയിപ്പു നൽകി.യുഎസിൽ നാണ്യപ്പെരുപ്പം ഉയർന്നു തന്നെയാണെന്നും മഹാമാരിയെത്തുടർന്ന് ഉൽപാദനവും ഉപയോഗവും തമ്മിലുള്ള അന്തരം വർധിച്ചതും, ഭക്ഷണ, വൈദ്യുതി, ഇന്ധന നിരക്കുകൾ കുത്തനെ ഉയർന്നതും, ഇതര വസ്തുക്കളുടെ വിലക്കയറ്റവുമാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button