Tech
Trending

വിവോ V21e 5ജി ലോഞ്ച് ഈ മാസം 24ന്

V21 ശ്രേണിയിലെ രണ്ടാമത്തെ സ്മാർട്ട്ഫോൺ V21e 5ജി വിപണിയിലേക്ക് എത്തുന്നു. പുത്തൻ സ്മാർട്ട്ഫോണിന്റെ ലോഞ്ച് ഈ മാസം 24നുണ്ടാകും എന്ന് വിവോ സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കി.ഇ-കോമേഴ്‌സ് വെബ്‌സൈറ്റ് ആയ ഫ്ലിപ്കാർട്ട് വിവോ V21e 5ജിയുടെ ലോഞ്ചുമായി ബന്ധപ്പെട്ട് മൈക്രോസൈറ്റ് ആരംഭിച്ചിട്ടുണ്ട്. ടിപ്പ്സ്റ്റർ @_the_tech_guy നൽകുന്ന വിവരങ്ങൾ അനുസരിച്ച് 8 ജിബി റാമും + 128 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിൽ വില്പനക്കെത്തുന്ന വിവോ V21e 5ജിയ്ക്ക് 24,990 രൂപയായിരിക്കും വില. അതായത് 8 ജിബി റാമും + 128 ജിബി സ്റ്റോറേജുമുള്ള വിവോ V21 5ജിയെക്കാൾ (29,990 രൂപ) വില കുറവായിരിക്കും വിവോ V21e 5ജിയ്ക്ക്.


റിപോർട്ടുകൾ അനുസരിച്ച് വിവോ വി 21e 5 ജിയ്ക്ക് 32 മെഗാപിക്സൽ സെൽഫി ക്യാമറ, 8 ജിബി റാം, 44W ഫ്ലാഷ് ചാർജ് ഫാസ്റ്റ് ചാർജിംഗ്, 5ജി സപ്പോർട്ട് എന്നിവയുണ്ടാകും. 64 മെഗാപിക്സൽ പ്രൈമറി സെൻസർ ഉൾപ്പെടുന്ന ഇരട്ട പിൻ ക്യാമറകളും സ്മാർട്ട്‌ഫോണിലുണ്ട്. മീഡിയ ടെക് ഡിമെൻസിറ്റി 700 SoC ആയിരിക്കും പ്രോസസ്സർ. 4,000mAh ആയിരിക്കും ബാറ്ററി.6.44-ഇഞ്ച് അമോലെഡ് പാനൽ ഫുൾ എച്ച്ഡി+ ഡിസ്പ്ലേ സ്വാഭാവികമായും വിവോ V21e 5ജിയിൽ പ്രതീക്ഷിക്കാം. ആൻഡ്രോയിഡ് 11 അടിസ്ഥമായ ഫൺടച്ച് ഓഎസ് ആയിരിക്കും ഓപ്പറേറ്റിംഗ് സിസ്റ്റം. വിവോ ഫോണുകളുടെ ഒരു പ്രത്യേകതയായ മെലിഞ്ഞ രൂപം തന്നെയാണ് വിവോ V21e 5ജിയ്ക്ക്.

Related Articles

Back to top button