Big B
Trending

ഇപിഎഫിൽ ഇനി വ്യക്തികൾക്കും നിക്ഷേപം നടത്താം

ഇപിഎഫിൽ പൊതുജനങ്ങൾക്കും നിക്ഷേപിക്കാനുള്ള അവസരം ഒരുങ്ങുന്നു.എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷനുകീഴിൽ പ്രത്യേക ഫണ്ടായി നിക്ഷേപം നിലനിർത്തിയായിരിക്കും പദ്ധതി നടപ്പാക്കുക.നിലവിൽ സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാർക്കാണ് ഇപിഎഫിൽ അംഗത്വം ലഭിക്കുക.തൊഴിലാളി-തൊഴിലുടമ ബന്ധത്തിന്റെ ഭാഗമായാണ് നിക്ഷേപ പദ്ധതി ക്രമീകരിച്ചിട്ടുള്ളത്. ഡോക്ടർമാർ,ചാർട്ടേഡ് അക്കൗണ്ടുമാർ തുടങ്ങിയ സ്വയം തൊഴിൽ ചെയ്യന്നുവർക്കൊന്നും പദ്ധതിയിൽ ചേരാൻ സാധിക്കില്ല.


നിലവിൽ രാജ്യത്ത് സർക്കാർ ഗ്യാരണ്ടി നിൽകുന്ന പദ്ധതികളിൽ ഏറ്റവുംകൂടുതൽ ആദായം ഇപിഎഫിലെ നിക്ഷേപത്തിനുണ്ട്. രണ്ടുവർഷമായി 8.5ശതമാനമാണ് പലിശ നിരക്ക്. ആറു കോടിയിലധികം വരിക്കാരാണ് നിലവിൽ ഇപിഎഫിലുള്ളത്.ഇവരുടെ ആനുകൂല്യത്തെ ബാധിക്കാത്തവിധത്തിൽ പ്രത്യേക നിധി രൂപീകരിച്ചായിരിക്കും പൊതുജനങ്ങൾക്കായുള്ള നിക്ഷേപത്തിന്റെ പ്രവർത്തനമെന്നാണ് റിപ്പോർട്ടുകൾ. ഇതുസംബന്ധിച്ച് തൊഴിൽമന്ത്രാലയത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്.എൻപിഎസിൽ എല്ലാവർക്കും നിക്ഷേപിക്കാൻ അവസരമൊരുക്കിയതുപോലെയുള്ള പദ്ധതിയാണ് പുതിയതായി ആലോചിക്കുന്നത്. ഇത്തരത്തിൽ പുതിയതായി അംഗങ്ങളാകുന്നവർക്ക് അവരുടെ നിക്ഷേപത്തിൽനിന്ന് ലഭിക്കുന്ന ആദായം വീതിച്ചുനൽകുന്നരീതിയാകും ഇപിഎഫ്ഒ പിന്തുടരുക.ഇപിഎഫ് ആക്ടിൽ ഭേദഗതിവരുത്തിമാത്രമെ പദ്ധതി നടപ്പാക്കാനാകൂ.

Related Articles

Back to top button