Big B
Trending

കെവൈസി പൊരുത്തക്കേട്: 40 ലക്ഷത്തോളം അംഗങ്ങൾക്ക് ഇപിഎഫ് പലിശ ലഭിച്ചില്ല

40 ലക്ഷത്തോളം വരുന്ന ഇപിഎഫ് വരിക്കാരുടെ അക്കൗണ്ടിൽ ഇതുവരെയും 2019-20 സാമ്പത്തികവർഷത്തെ പലിശ എത്തിയിട്ടില്ല. ജീവനക്കാരുടെ കെവൈസിയിലെ പൊരുത്തക്കേടാണ് ഇതിന് കാരണമായി ഇപിഎഫ്ഒ അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഫീൽഡ് ഓഫീസുകൾ വഴി സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ഇതുസംബന്ധിച്ച ക്രമീകരണങ്ങൾ നടത്തിവരികയാണെന്ന് ഇപിഎഫ്ഒ അധികൃതർ വ്യക്തമാക്കി.


കോവിഡ് വ്യാപനത്തെ തുടർന്ന് ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടതോടെ വരിക്കാർക്ക് പലിശ നൽകുന്നത് ഡിസംബറിലേക്ക് നീട്ടിയിരുന്നു. പിന്നീട് ഓഹരി വിപണിയിൽ നേട്ടമുണ്ടായതോടെ ഓഹരി നിക്ഷേപത്തിലെ ഒരു ഭാഗം പിൻവലിച്ച് നേരത്തെ നിശ്ചയിച്ച 8.5 ശതമാനം പലിശ തന്നെ നൽകാനും ഇപിഎഫ്ഒ തീരുമാനിക്കുകയായിരുന്നു. ഇതോടെ 2019-20 സാമ്പത്തിക വർഷത്തെ പലിശ ഏറെ വൈകി ഡിസംബർ അവസാന ആഴ്ചയോടെയാണ് വരിക്കാരുടെ അക്കൗണ്ടുകളിലേക്ക് എത്താൻ തുടങ്ങിയത്. നിലവിൽ ഇപിഎഫ്ഒയിൽ സജീവവരിക്കാരായി അഞ്ചുകോടിയോളം പേരാണുള്ളത്. ഇവരിൽ എട്ടുമുതൽ 10 ശതമാനം അംഗങ്ങൾക്കാണ് ഇതുവരെ പലിശ ലഭിച്ചത്.

Related Articles

Back to top button