
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടില്‍ ചേരുന്നതിനുള്ള ഉയര്‍ന്ന ശമ്പള പരിധി കൂട്ടിയേക്കും. നിലവിലെ 15,000 രൂപയില്‍നിന്ന് 21,000 രൂപയാക്കുന്നതിനെക്കുറിച്ചാണ് ഇപിഎഫ്ഒ ആലോചിക്കുന്നത്.കാലാകാലങ്ങളില്‍ ഉയര്‍ന്ന വേതന പരിധി നിശ്ചയിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കാനാണ് തീരുമാനം. പണപ്പെരുപ്പ നിരക്ക് വര്‍ധനയ്ക്ക് അനുസൃതമായി ചുരുങ്ങിയ ശമ്പള പരിധി ഇടയ്ക്കിടെ അവലോകനം ചെയ്യാനും പുതുക്കാനുമാണ് ഇപിഎഫ്ഒയുടെ പദ്ധതി.സര്‍ക്കാരിന്റെ സാമൂഹ്യ സുരക്ഷാ പദ്ധതിയില്‍ അംഗമാകാന്‍ ഇതോടെ കൂടുതല്‍ ജീവനക്കാര്‍ക്ക് കഴിയും. ജീവനക്കാരുടെയും തൊഴിലുടമയുടെയും നിര്‍ബന്ധിത നിക്ഷേപ വിഹിതം വര്‍ധിക്കാനും തീരുമാനം ഇടയാക്കും.ഇപിഎഫിന്റെ ശമ്പള പരിധി ഉയര്‍ത്തുന്നതോടെ ഇഎസ്‌ഐക്ക് സമാനമാകും. തൊഴില്‍ മന്ത്രാലയത്തിന്റെ കീഴിലുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് തുല്യതകൊണ്ടുവരാൻ കൂടി ലക്ഷ്യമിട്ടാണ് പുതിയ തീരുമാനം.