
ഇപിഎഫിലെ വരിക്കാരുടെ എണ്ണത്തിൽ ഇക്കഴിഞ്ഞ ഒക്ടോബറിൽ മാത്രം 56 ശതമാനത്തിന്റെ വർദ്ധനവ്. ഇതോടെ പുതിയ അംഗങ്ങളുടെ എണ്ണം 11.5 ലക്ഷമായി ഉയർന്നു. കഴിഞ്ഞ വർഷം ഇതേ കാലയളവിലിത് 7.39 ലക്ഷമായിരുന്നു. കോവിഡ് വ്യാപനത്തെ തുടർന്നുണ്ടായ അടച്ചിടൽ നിന്നുള്ള മോചനം വ്യവസായ മേഖലയിൽ ഉണർവ് പകർന്നതിന്റെ പ്രതിഫലനമാണിത്.

പുതുതായി തൊഴിൽ സൃഷ്ടിക്കപ്പെടുന്നതിനെ തുടർന്നാണ് ഇപിഎഫ് വരിക്കാരുടെ എണ്ണത്തിൽ വൻതോതിൽ വർധനവുണ്ടായത്. കഴിഞ്ഞ സാമ്പത്തിക വർഷം ഇപിഎഫിൽ പുതുതായി ചേർന്നവരുടെ എണ്ണം 78.58 ലക്ഷമായി ഉയർന്നിരുന്നു. മുൻവർഷമിത് 61.12 ലക്ഷമായിരുന്നു. അതേസമയം ജീവനക്കാരുടെ ശമ്പള വർധനവിന്റെ കാര്യത്തിൽ ഇടിവ് രേഖപ്പെടുത്തിയതായി തൊഴിൽ മന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു.