Big B
Trending

അഞ്ചുലക്ഷം വരെയുള്ള ഇ.പി.എഫ് നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതിയില്ല

പ്രോവിഡന്റ് ഫണ്ടിൽ തൊഴിലാളിയുടെ വാർഷികനിക്ഷേപം രണ്ടരലക്ഷം രൂപയിൽ കൂടുതലാണെങ്കിൽ അതിന്റെ പലിശയ്ക്ക് നികുതി ചുമത്തുമെന്ന ബജറ്റ് നിർദേശത്തിൽ ഭേദഗതി.രണ്ടരലക്ഷം രൂപയെന്നത് അഞ്ചുലക്ഷം രൂപയാക്കുന്നതായി ധനമന്ത്രി നിർമലാ സീതാരാമൻ പ്രഖ്യാപിച്ചു. ധനകാര്യ ബില്ലിന്റെ ചർച്ചയ്ക്കുള്ള മറുപടിയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.


അഞ്ചുലക്ഷത്തിൽ കൂടുതലുള്ള നിക്ഷേപത്തിന്റെ പലിശയ്ക്ക് നികുതി നൽകിയാൽ മതി. പ്രോവിഡന്റ് ഫണ്ടിൽ ഉയർന്ന തുക നിക്ഷേപിക്കുന്ന വൻശമ്പളക്കാരായ തൊഴിലാളികളെ ബാധിക്കുന്നതായിരുന്നു നിർദേശം. ഇതിനെതിരേ പ്രതിഷേധമുയർന്നു. 12 ശതമാനമാണ് തൊഴിലാളിയുടെ വിഹിതമെങ്കിലും വേണമെങ്കിൽ അതിൽ കൂടുതൽ വിഹിതം സ്വമേധയാ നൽകാം. കൂടുതൽ നിക്ഷേപിച്ചാലും തൊഴിലുടമ നിയമപ്രകാരമുള്ള 12 ശതമാനം വിഹിതമേ നൽകൂ. ഉയർന്ന പലിശയും ആദായനികുതി ഇളവും ലക്ഷ്യംവെച്ച് തൊഴിലാളി കൂടുതൽ നിക്ഷേപം നടത്തുന്നത് തടയാനാണ് ബജറ്റിൽ ഈ നിർദേശം കൊണ്ടുവന്നത്. ഒരു ശതമാനം തൊഴിലാളികൾക്കു മാത്രമേ പുതിയ നിർദേശം ബാധകമാവൂ എന്ന് മന്ത്രി വിശദീകരിച്ചു.

Related Articles

Back to top button