Big B
Trending

ഇപിഎഫ് പലിശയിൽ മാറ്റമില്ല

2020-21 സാമ്പത്തിക വർഷം ഇപിഎഫ് പലിശ നിരക്കിൽ മാറ്റമില്ലാതെ കഴിഞ്ഞ സാമ്പത്തിക വർഷം നൽകിയ 8.5 ശതമാനം പലിശ തന്നെ നൽകാൻ ഇപിഎഫ്ഒ ബോർഡ് യോഗം ശുപാർശചെയ്തു.ഇപിഎഫ്ഒയുടെ ശുപാർശ ഇനി തൊഴിൽ-ധനകാര്യമന്ത്രാലങ്ങൾ അംഗീകരിക്കേണ്ടതുണ്ട്.


ഏഴുവർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞനിരക്കാണ് ഇപിഎഫ് നിക്ഷേപത്തിന് ഇപ്പോൾ നൽകുന്നത്.കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലവും സാമ്പത്തിക മാന്ദ്യവും കണക്കിലെടുത്ത് പലിശനിരക്കിൽ കുറവ് വരുത്തിയേക്കുമെന്ന് നേരത്തെ അഭ്യൂഹമുണ്ടായിരുന്നെങ്കിലും നിരക്കിൽമാറ്റംവരുത്തേണ്ടെന്ന് യോഗം തീരുമാനിക്കുകയായിരുന്നു.2018-19 സാമ്പത്തികവർഷത്തിൽ 8.65ശതമാനമായിരുന്നു പലിശ. എന്നാൽ തുടർന്നുള്ള വർഷങ്ങളിൽ നിരക്ക് 8.5ശതമാനമാക്കി കുറച്ചു.

Related Articles

Back to top button