Big B
Trending

യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് സ്വകാര്യവത്കരിക്കുന്നു

രാജ്യത്തെ പ്രമുഖ പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് സ്വകാര്യവത്കരിക്കുന്നു. രണ്ട് സ്വകാര്യ ബാങ്കുകൾ, ഒരു ഇൻഷുറൻസ് കമ്പനി, ഏഴ് പ്രധാന തുറമുഖങ്ങൾ എന്നിവയുടെ സ്വകാര്യവൽക്കരണ പദ്ധതി ധനമന്ത്രി കഴിഞ്ഞ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. സ്വകാര്യവൽക്കരിക്കാൻ ബാങ്കുകൾ ഏതെല്ലാമാണെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവിടുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇൻഷുറൻസ് കമ്പനിയുടെ പേരും പുറത്ത് വിട്ടിരിക്കുന്നത്.


ജനറൽ ഇൻഷുറൻസ് കോർപ്പറേഷൻറെ കാര്യത്തിലും വൈകാതെ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുണൈറ്റഡ് ഇൻഷുറൻസിനെ കൂടാതെ ന്യൂ ഇന്ത്യ അഷ്വറൻസ്, ഓറിയൻറൽ ഇൻഷുറൻസ് എന്നിവയാണ് പൊതുമേഖലയിൽ പ്രവർത്തിക്കുന്ന മറ്റ് ഇൻഷുറൻസ് കമ്പനികൾ. ഇൻഷുറൻസ് മേഖലയിലെ വിദേശ നിക്ഷേപ പരിധി കഴിഞ്ഞ ബജറ്റിൽ 49 ശതമാനത്തിൽ നിന്ന് 75 ശതമാനമായി ഉയർത്തുകയും ചെയ്തിരുന്നു. അടുത്ത സാമ്പത്തിക വർഷം പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിൽപ്പനയിലൂടെ 1.75 ലക്ഷം കോടി രൂപ സമാഹരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

Related Articles

Back to top button