Big B
Trending

ജീവനക്കാരുടെ ഇപിഎഫ് വിഹിതം അടയ്ക്കാൻ 22,810 കോടി രൂപ അനുവദിച്ച് കേന്ദ്രസർക്കാർ

കേന്ദ്രസർക്കാർ പുതുതായി അവതരിപ്പിച്ച തൊഴിൽ പദ്ധതിയിൽ സബ്സിഡി നൽകാൻ 22,810 കോടി രൂപ അനുവദിച്ചു. ഇന്നലെ ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗമാണ് പദ്ധതി വിഹിതത്തിന് അംഗീകാരം നൽകിയത്. ആത്മനിർഭർ ഭാരത് റോസ്ഗാർ യോജനയിലൂടെയാണ് തുക വിനിയോഗിക്കുക.


കോവിഡ് വ്യാപനത്തെ തുടർന്നുള്ള പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് റോസ്ഗാർ യോജന കേന്ദ്രസർക്കാർ അവതരിപ്പിച്ചത്. ഇപിഎഫ്ഒയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങളിൽ പുതുതായി ജോലി നൽകുന്നവരുടെ ഇ പി എഫ് വിഹിതം രണ്ടുവർഷക്കാലം സർക്കാർ വഹിക്കുന്നതാണ് പദ്ധതി. 2020 ഒക്ടോബർ ഒന്നുമുതൽ 2021 ജൂൺ 30 വരെയുള്ള നിയമനങ്ങളാണ് ഇതിനായി പരിഗണിക്കുക. കോവിഡ് വ്യാപന സമയത്ത് 2020 മാർച്ച് ഒന്നിന് ശേഷം ജോലി നഷ്ടപ്പെട്ട വരെ തിരികെ എടുത്താലും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും.

Related Articles

Back to top button