
പ്രമുഖ ഫിറ്റ്നസ് ആപ്ലിക്കേഷനിലൊന്നായ എൻഡോമോണ്ടോ ഡിസംബർ 31 ഓടെ പ്രവർത്തനം അവസാനിപ്പിക്കും. ഈ വർഷം അവസാനത്തോടെ ഫിറ്റ്നസ് ആപ്പ് ഷട്ട്ഡൗൺ ചെയ്യുമെന്ന് കമ്പനി പ്രഖ്യാപിച്ചിരുന്നു.എൻഡോമോണ്ടോയുടെ ഉടമസ്ഥതയിലുള്ള അണ്ടർ ആർമോർ ആപ്പ് സ്റ്റോറുകളിൽ നിന്ന് നീക്കം ചെയ്യാൻ തീരുമാനിച്ചതിനു ശേഷമാണ് പുതിയ പ്രഖ്യാപനം. അപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ്പ് സ്റ്റോറിൽ നിന്നും നീക്കം ചെയ്യും. നവംബർ 30 ഓടെ പ്രീമിയം അംഗത്വം റദ്ദാക്കപ്പെടുമെങ്കിലും ഡിസംബർ 31 വരെ ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ ഉപയോഗിക്കാൻ കഴിയും.

2020 ഡിസംബറിലേയോ അതിനുശേഷമോ ഉള്ള പ്രീമിയത്തിനായി പണമടച്ച ഉപഭോക്താക്കൾക്ക് സബ്സ്ക്രൈബ് ചെയ്ത പ്ലാറ്റ്ഫോം നിയന്ത്രിക്കുന്ന പ്രൊറേറ്റഡ് റീഫണ്ട് ലഭിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. ആർമറിനു കീഴിൽ ഇതിനകം തന്നെ അതിൻറെ സഹോദര ആപ്ലിക്കേഷനായ മാപ്പ് മൈരൺ വിപണനം ചെയ്യാൻ ആരംഭിച്ചിട്ടുണ്ട്. ഉപഭോക്താക്കളുടെ ഡാറ്റ എൻഡോമോണ്ടോയിൽ നിന്ന് മാപ്പ് മൈരണിലേക്ക് പോർട്ട് ചെയ്യുമെന്നും കമ്പനി വ്യക്തമാക്കി.