Tech
Trending

സുരക്ഷിതമായ മൊബൈൽ ഫോൺ ഉപയോഗത്തിനായി പുതിയ ഫീച്ചറുകളുമായി ഗൂഗിൾ

ഇന്റർനെറ്റ് ഉപഭോക്താക്കളുടെ സ്വകാര്യത ഏറെ ചർച്ചയാകുന്ന ഇക്കാലത്ത് സുരക്ഷിതമായ മൊബൈൽ ഫോൺ ഉപയോഗത്തിനായി പുതിയ ഫീച്ചറുകളുമായി ഗൂഗിൾ. ഫോണിലെ ചിത്രങ്ങളും വിഡിയോകളും പൂട്ടി സൂക്ഷിക്കാനുള്ള ‘ലോക്‌ഡ് ഫോൾഡർ’ സംവിധാനമാണ് ഗൂഗിൾ ഏറ്റവും പുതുതായി അവതരിപ്പിക്കുന്നത്. പ്രത്യേക പാസ്‌കോഡ് ഉപയോഗിച്ച് ലോക്ക് ചെയ്യുന്ന ഫോട്ടോകളും വിഡിയോകളും ഗാലറി ഉൾപ്പെടെയുള്ള ഒരു ആപ്പിലും കാണാനാവില്ല. ഫോണിലെ ചിത്രശേഖരം മറ്റുള്ളവരുടെ മുൻപിൽവച്ച് സ്ക്രോൾ ചെയ്യുമ്പോഴും ഫോൺ റിപ്പയറിങ്ങിന് നൽകുമ്പോഴുമൊക്കെ ‘ലോക്ഡ് ഫോൾഡർ’ സംവിധാനം ഏറെ പ്രയോജനപ്പെടും. ഗൂഗിളിന്റെ പിക്സൽ ഫോണുകളിൽ നേരത്തേ ലഭ്യമായിരുന്ന സംവിധാനം വൈകാതെ ആൻഡ്രോയ്ഡ് ഫോണുകളിലും പിന്നീട് ഐഒഎസ് പ്ലാറ്റ്ഫോമിലും ലഭ്യമാക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചു.ഫോൺ കോളുകൾ സുരക്ഷിതമാക്കുന്നതിനായി ‘ഗൂഗിൾ ഫൈ’ നെറ്റ്‌വർക്ക് വഴിയുള്ള വിളികൾക്ക് എൻഡ്–ടു–എൻഡ് എൻക്രിപ്ഷൻ സുരക്ഷ ഉറപ്പാക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ഫോണിൽ സുരക്ഷിതമല്ലാത്ത ആപ്ലിക്കേഷനുകൾ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടോ എന്നു പരിശോധിക്കാനുള്ള ഗൂഗിൾ പ്ലേ പ്രൊട്ടക്ട് സംവിധാനം നേരത്തേ തന്നെ ലഭ്യമാണ്.

Related Articles

Back to top button