Tech
Trending

5000 രൂപയിൽ താഴെ വിലയുള്ള 5ജി ആൻഡ്രോയ്ഡ് ഫോണുകൾ വിപണിയിലെത്തിക്കാൻ പദ്ധതിയിട്ട് ജിയോ

5000 രൂപയിൽ താഴെ വിലയുള്ള 5ജി ആൻഡ്രോയ്ഡ് സ്മാർട്ട്ഫോണുകൾ വിപണിയിലെത്തിക്കാൻ റിലയൻസ് ജിയോ പദ്ധതിയിടുന്നു. ഈ ഫോണുകളുടെ ഉൽപാദനം വർധിപ്പിക്കുന്നതിനനുസരിച്ച് ക്രമേണ വില 2500 മുതൽ 3000 രൂപ വരെയായി കുറയ്ക്കും. നിലവിൽ 2ജി കണക്ഷൻ ഉപയോഗിക്കുന്ന 20 -30 കോടി മൊബൈൽ ഫോൺ ഉപഭോക്താക്കളെയാണ് ജിയോ ലക്ഷ്യമിടുന്നത്. നിലവിൽ 5ജി സ്മാർട്ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ 27,000 രൂപ മുതലാണ് വില.


ജിയോ പുതുതായി വിപണിയിലെത്തിക്കുന്ന ഫോൺ ആൻഡ്രോയ്ഡിൽ പ്രവർത്തിക്കുമെന്നാണ് സൂചനകൾ.പുത്തൻ ഫോണുകൾ ആൻഡ്രോയ്ഡ് പ്രവർത്തിക്കുമെന്ന സൂചനയുടെ കാരണം ഈ വർഷം ആദ്യം പ്രഖ്യാപിച്ച ഗൂഗിൾ ജിയോ പങ്കാളിത്തമാണ്. ഗൂഗിൾ ജിയോയിൽ നാല് ബില്യൺ ഡോളർ നിക്ഷേപവും നടത്തിയിരുന്നു .ജിയോ നേരത്തെ വിപണിയിലെത്തിച്ച് 4ജി ഫോണുകൾ കൈയോസിൽ പ്രവർത്തിച്ചിരുന്നുവെങ്കിലും അവ പിന്നീട് സ്മാർട്ട് ഫീച്ചർ ഫോണുകൾ ആക്കി മാറ്റിയിരുന്നു. എന്നിരുന്നാലും പുതുതായി വരാനിരിക്കുന്ന ഫോണുകളിൽ പൂർണ്ണ ആൻഡ്രോയ്ഡ് ഉപയോഗിക്കുന്നതിനുപകരം ജിയോ ഗൂഗിൾ ഒഎസിന്റെ ലൈറ്റ് പതിപ്പും ഉപയോഗിച്ചേക്കാം.
ഉപഭോക്താക്കൾക്ക് സൗജന്യമായി 4ജി സ്മാർട്ട് ഫോണുകൾ ലഭ്യമാക്കിയ ആദ്യത്തെ കമ്പനിയാണ് റിലയൻസ് ജിയോ. ഈ ഫോണുകൾ സ്വന്തമാക്കാൻ ഉപഭോക്താക്കൾ 1500 രൂപയുടെ റീഫണ്ടബിൾ ഡിപ്പോസിറ്റ് നൽകിയാൽ മതി.

Related Articles

Back to top button