Big B
Trending

പ്രതിസന്ധി മറികടന്ന് സൂചികകൾ

റഷ്യ-യുക്രൈന്‍ സംഘര്‍ഷം തുടരുന്നതിനിടെ അഞ്ചുദിവസത്തിനുശേഷം നേട്ടംതിരിച്ചുപിടിച്ച് വിപണി. നിഫ്റ്റി 17,150ന് മുകളിലെത്തി.സെന്‍സെക്‌സ് 307 പോയന്റ് നേട്ടത്തില്‍ 57,607ലും നിഫ്റ്റി 95 പോയന്റ് ഉയര്‍ന്ന് 17,187ലുമാണ് വ്യാപാരം ആരംഭിച്ചത്. താഴ്ന്ന നിലവാരത്തിലെത്തിയ മികച്ച ഓഹരികള്‍ വാങ്ങാന്‍ നിക്ഷേപകര്‍ താല്‍പര്യം പ്രകടിപ്പിച്ചതാണ് സൂചികകള്‍ നേട്ടമാക്കിയത്.മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, മാരുതി സുസുകി, ബജാജ് ഫിനാന്‍സ്, എസ്ബിഐ, ഇന്‍ഡസിന്‍ഡ് ബാങ്ക്, ടൈറ്റാന്‍, ഏഷ്യന്‍ പെയിന്റ്‌സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടത്തില്‍.ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും നേട്ടത്തിലാണ്. യഥാക്രമം 0.9ശതമാനവും 1.4ശതമാനവും ഉയര്‍ന്നാണ് വ്യാപാരം നടക്കുന്നത്.

Related Articles

Back to top button