Auto
Trending

ഇലക്ട്രിക് സ്കൂട്ടറുകളിലെ തീപിടിക്കുന്നതിന്റെ കാരണം കണ്ടെത്തി കേന്ദ്രസർക്കാർ

ഇന്ത്യയിൽ ഈയടുത്ത് നടന്ന ഇലക്ട്രിക് സ്കൂട്ടറുകളുടെ തീപിടിത്തത്തിന്റെ കാരണങ്ങളെ സംബന്ധിച്ച് കണ്ടെത്തലുകളുമായി കേന്ദ്രസർക്കാർ.സർക്കാർ നിയോഗിച്ച പ്രത്യേക സമിതിയാണ് ഇക്കാര്യത്തിൽ അന്വേഷണം നടത്തി നടത്തി നിഗമനങ്ങളിൽ എത്തിയത്. ബാറ്ററി സെല്ലുകളുടെ തകരാറും ഡിസൈനിലെ പ്രശ്നങ്ങളുമാണ് തീപിടിത്തത്തിനുള്ള കാരണമെന്നാണ് നിഗമനം.കഴിഞ്ഞ ഏതാനം ആഴ്ചകൾക്കുള്ളിൽ നിരവധി ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ തീപിടിച്ച സംഭവമുണ്ടായിരുന്നു.ഒകിനാവ, ഓട്ടോടെക്, ബൂം മോട്ടോർ, പ്യുർ ഇ.വി, ജിതേന്ദ്ര ഇലക്ട്രിക്കൽ, ഓല ഇക്ട്രിക് എന്നിവയെല്ലാം ഇതിൽ ഉൾപ്പെടും.അതേസമയം, തങ്ങളുടെ ബാറ്ററി പാക്ക് ഗുണനിലവാരമുള്ളതാണെന്നാണ് ഒലയുടെ അവകാശവാദം.ഇന്ത്യയിൽ നിഷ്കർഷിക്കുന്ന ഗുണനിലവാരമെല്ലാം പാലിക്കുന്നതാണ് ബാറ്ററിയെന്നും കമ്പനി അവകാശപ്പെടുന്നു.തീപിടിത്തത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.സംഭവത്തെ തുടർന്ന് 1400ഓളം ഇരുചക്രവാഹനങ്ങൾ തിരിച്ചുവിളിച്ചുവെന്നും കമ്പനി അറിയിച്ചു.

Related Articles

Back to top button