
ഇലക്ട്രിക് വെഹിക്കിൾ, ലിഥിയം അയേൺ ബാറ്ററി എന്നിവയുടെ നിർമ്മാണത്തിന് നിക്ഷേപം നടത്താൻ കർണാടക സർക്കാർ അനുമതി നൽകി. 22,419 കോടിരൂപയുടെ നിക്ഷേപമായിരിക്കും കർണാടകയിൽ നടത്തുക. ഇലെസ്റ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ രണ്ട് പദ്ധതികൾക്കും ഹ്യൂനെറ്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ ഒരു പദ്ധതിക്കുമാണ് സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്.

ഈ മൂന്ന് പദ്ധതികളും യാഥാർത്ഥ്യമാകുന്നതോടെ അയ്യായിരത്തിലേറെ പേർക്ക് തൊഴിൽ ലഭിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. ഇലക്ട്രിക് വെഹിക്കിൾ നിർമ്മാണത്തിനായി തമിഴ്നാട്ടിൽ ഓല 2400 കോടി രൂപയുടെ പദ്ധതി നടപ്പാക്കാൻ തീരുമാനിച്ചതിന് പിന്നാലെയാണ് കർണാടകയിലും ഇലക്ട്രിക് വെഹിക്കിൾ നിർമ്മാണം സാന്നിധ്യം ഉറപ്പിക്കുന്നത്. പ്രതിവർഷം 20 ലക്ഷം സ്കൂട്ടറുകൾ തമിഴ്നാട്ടിലെ നിർമാണശാലയിൽ നിർമിക്കാനാണ് ഓ ലക്ഷ്യമിടുന്നത്. പതിനായിരം പേർക്ക് ഇതുവഴി തൊഴിൽ ലഭിക്കും.