Big B
Trending

ഓഹരിവിപണിയിലെ ട്രേഡിങ് സമയം വർധിപ്പിക്കാൻ സാധ്യത

രാജ്യത്തെ ഏറ്റവും വലിയ സ്റ്റോക്ക് എക്സേഞ്ചായ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് (എൻഎസ്ഇ), ഇക്വിറ്റി സെഗ്മെന്റിലെ വ്യാപാര സമയം വർധിപ്പിക്കാൻ പദ്ധതിയിടുന്നു.വ്യാപാര സമയം വർധിപ്പിക്കാൻ സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് മാർക്കറ്റ് റെഗുലേറ്ററായ സെബി 2009 ൽ തന്നെ അനുമതി നൽകിയിരുന്നു. ഇതു കൂടാതെ ഇക്വിറ്റി ഡെറിവേറ്റീവ് കോൺട്രാക്ട് സെഗ്മെന്റിൽ വ്യാപാര സമയം വർധിപ്പിക്കാൻ 2018 ഒക്ടോബറിൽ സെബി അനുമതി നൽകിയിട്ടുണ്ട്. നിലവിൽ രാവിലെ 9 മുതൽ രാത്രി 11.55 വരെ ഈ സെഗ്മെന്റിൽ വ്യാപാരം നടത്താനാണ് അനുമതി നൽകിയിട്ടുള്ളത്.

നിലവിൽ ഇക്വിറ്റി മാർക്കറ്റിലെ വ്യാപാര സമയം രാവിലെ 9 മുതൽ പരമാവധി, വൈകുന്നേരം 5 മണി വരെയാക്കാൻ സെബി അനുമതി നൽകിയിട്ടുണ്ടെന്ന് എൻഎസ്ഇ മാനേജിങ് ഡയറക്ടറും, ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ആഷിഷ് കുമാർ ചൗഹാൻ പറഞ്ഞു. ഒപ്പം ഡെറിവേറ്റീവ് സെഗ്മെന്റിൽ രാവിലെ 9 മുതൽ രാത്രി 11.55 വരെ വ്യാപാരം നടത്താനും അനുമതി ലഭിച്ചിട്ടുണ്ടെന്നും, തങ്ങൾ ഇക്കാര്യത്തിൽ ഇതുവരെ മുന്നോട്ടു പോവാനുള്ള നടപടികൾ കൈക്കൊണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.എൻഎസ്ഇ, ബിഎസ്ഇ ക്യാഷ് സെഗ്മെന്റുകളിലും, എൻഎസ്ഇ എഫ് & ഒ സെഗ്മെന്റിലും രാവിലെ 9.15 മുതൽ വൈകുന്നേരം 3.30 വരെയാണ് നിലവിലെ വ്യാപാര സമയം. എൻഎസ്ഇയിലും, ബിഎസ്ഇയിലും രാവിലെ 9.00 മുതൽ 9.15 വരെ പ്രീ ഓപ്പണിങ് സെഷനാണ്. ഇതിനു ശേഷം രാവിലെ 9.15 മുതൽ വൈകുന്നേരം 3.30 വരെ 6 മണിക്കൂർ 15 മിനിറ്റാണ് നിലവിൽ വ്യാപാരം നടക്കുന്നത്. ഇതിനോട് 1.30 മണിക്കൂർ വർധിപ്പിച്ച് ക്ലോസിങ് സമയം 5 മണിയാക്കാനാണ് എൻഎസ്ഇ നിലവിൽ ശ്രമിക്കുന്നത്.ആഗോള തലത്തിലുള്ള വിവരവിനിമയം മൂലമുണ്ടാകുന്ന അസ്ഥിരതകളെ ഹെഡ്ജ് ചെയ്യാൻ വർധിച്ച സമയം സഹായിക്കും.

Related Articles

Back to top button