Big B
Trending

ഇഡി ഇടപെടൽ: ആശങ്കയിൽ സ്വർണ വ്യാപാര മേഖല

ജ്വല്ലറി ഇടപാടുകളിൽ ഇടപെടാൻ എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിന് (ഇഡി) അധികാരം നൽകിയ കേന്ദ്രസർക്കാർ തീരുമാനം ഒരുപോലെ വ്യാപാരികളെയും ഉപഭോക്താക്കളെയും ആശങ്കയിലാഴ്ത്തിരിക്കുകയാണ്. രാജ്യത്തെ 40 ശതമാനത്തോളം ആളുകൾക്ക് പാൻകാർഡ് ഇല്ലാത്ത അവസ്ഥയിൽ എല്ലാ ഇടപാടുകാരുടെ വിവരങ്ങൾ സൂക്ഷിക്കുന്നതെങ്ങനെയെന്നതാണ് വ്യാപാരികളുടെ പ്രധാന ആശങ്ക. ഒപ്പം സർക്കാറിന്റെ നികുതി വരുമാനത്തെ ഇത് പ്രതികൂലമായി ബാധിക്കുമെന്നും ജ്വല്ലറി ഉടമകൾ പറയുന്നു. ഇഡിയുടെ നിരീക്ഷണത്തിന് കീഴിൽ വരുമെന്ന ആശങ്കയാണ് ഉപഭോക്താക്കൾ പ്രധാനമായും പങ്കുവയ്ക്കുന്നത്.

രാജ്യത്തെ സ്വർണ്ണാഭരണ മേഖല ഉൾപ്പെടെയുള്ള എല്ലാ ജ്വല്ലറിയുടെ ഇടപാടുകളെയും കേന്ദ്ര ധനകാര്യവകുപ്പ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിന്റെ പരിധിയിലാക്കി ഉത്തരവിറക്കിയിരുന്നു. ഇതിൻറെ അടിസ്ഥാനത്തിലാണ് ഒന്നോ അതിലധികമോ തവണ 10 ലക്ഷം രൂപയ്ക്ക് മുകളിൽ ഇടപാടുകൾ നടന്നാൽ രേഖകൾ സൂക്ഷിക്കണമെന്നും ആവശ്യപ്പെട്ടാൽ ഹാജരാക്കണമെന്നും ഇഡി ജ്വല്ലറി ഉടമകൾ സർക്കുലർ അയയ്ക്കാൻ തുടങ്ങിയിരിക്കുന്നത്. രേഖകളില്ലാത്ത പണമോ സ്റ്റോക്കോ കണ്ടെത്തിയാൽ പണം കണ്ടുകെട്ടുന്നതിനൊപ്പം ജ്വല്ലറി ഉടമയ്ക്കും ജീവനക്കാർക്കും ഏഴ് വർഷം വരെ തടവ് ശിക്ഷയും ലഭിക്കും. നിലവിൽ ആദായ നികുതി വകുപ്പിന് സ്വർണ വ്യാപാര മേഖലയിലെ എല്ലാ കണക്കുകളും ലഭ്യമാണെന്നും എട്ടു വർഷത്തെ കണക്കുകൾ സൂക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും ജ്വല്ലറി ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

Related Articles

Back to top button