Auto
Trending

എതിരാളികളുടെ നെഞ്ചിടിപ്പ് കൂട്ടാന്‍ ഹ്യുണ്ടായി അല്‍കാസർ

ഹ്യുണ്ടായി ഇന്ത്യൻ നിരത്തുകൾക്ക് ഉറപ്പുനൽകിയിട്ടുള്ള ഏഴ് സീറ്റർ എസ്.യു.വി. വാഹനമായ അൽകാസറിന്റെ പ്രൊഡക്ഷൻ പതിപ്പ് ചിത്രങ്ങൾ പുറത്ത് വിട്ടു.ആറ്, ഏഴ് സീറ്റിങ്ങ് ഓപ്ഷനുകളിൽ എത്തുന്ന ഈ എസ്.യു.വി. വൈകാതെ തന്നെ ഇന്ത്യയിൽ അവതരിപ്പിക്കുമെന്നാണ് നിർമാതാക്കൾ നൽകുന്ന സൂചന.മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റയുമായി പ്ലാറ്റ്ഫോം പങ്കിട്ടെത്തുന്ന ഈ വാഹനം ലുക്കിലും ക്രെറ്റയുമായി ഒട്ടേറെ സാമ്യം പുലർത്തുന്നുണ്ട്.


ഫീച്ചറുകളുടെ കാര്യത്തിൽ ക്രെറ്റയ്ക്ക് സമാനമാണ് അൽകാസർ. ആറ് സീറ്റർ പതിപ്പിൽ ക്യാപ്റ്റൻ സീറ്റും, ഏഴ് സീറ്റ് ഓപ്ഷനിൽ ബെഞ്ച് സീറ്റുമായിരിക്കും നൽകുക. 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ബ്ലൂലിങ്ക് കണക്ടഡ് കാർ ടെക്നോളജി, ഓട്ടോമാറ്റിക് എ.സി, ഏഴ് ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ, എട്ട് സ്പീക്കറുകളുള്ള ബോസ് ഓഡിയോ സിസ്റ്റം, വെന്റിലേറ്റഡ് മുൻനിര സീറ്റുകൾ തുടങ്ങിയവ അകത്തളത്തിൽ നൽകും.ക്രെറ്റയുമായി ഡിസൈൻ ശൈലി പങ്കിടുന്നുണ്ടെങ്കിലും ഗ്രില്ല് പോലെയുള്ള ഭാഗങ്ങളിൽ പുതുമ വരുത്താൻ അൽകാസറിനായിട്ടുണ്ട്. ക്രോമിയം സ്റ്റഡുകൾ പതിപ്പിച്ച വലിയ ഗ്രില്ലാണ് അൽകാസറിൽ നൽകിയിട്ടുള്ളത്. എൽ.ഇ.ഡി. ലൈറ്റുകളും ഡി.ആർ.എല്ലും നൽകിയിട്ടുള്ള ഹെഡ്ലാമ്പും ക്രോമിയം അവരണത്തിൽ നൽകിയിട്ടുള്ള ഫോഗ്ലാമ്പും സ്കിഡ് പ്ലേറ്റ് നൽകിയുള്ള വലിയ ബമ്പറുമാണ് അൽകാസറിന്റെ മുഖഭാവത്തിൽ നൽകിയിട്ടുള്ള മാറ്റങ്ങൾ.ഡ്യുവൽ ടോൺ നിറങ്ങളിൽ ഒരുങ്ങിയിട്ടുള്ള അലോയി വീൽ, ബ്ലാക്ക് വീൽ ആർച്ച്, ഡോറിന്റെ താഴെയായി നൽകിയിരിക്കുന്ന ഫുട്ട് സ്റ്റെപ്പുകൾ, ബ്ലാക്ക് നിറത്തിലുള്ള ബി,സി പില്ലറുകൾ, റൂഫ് റെയിൽ എന്നിവ വശങ്ങളിൽ നൽകിയിട്ടുണ്ട്. വലിയ വാഹനങ്ങളോട് കിടപിടിക്കുന്ന ഡിസൈനിലാണ് വശങ്ങൾ ഒരുങ്ങിയിട്ടുള്ളത്. പിൻഭാഗം തീർത്തും പുതിയതാണ്.എലാൻട്ര, ടൂസോൺ എന്നീ വാഹനങ്ങളിൽ നൽകിയിട്ടുള്ള 2.0 ലിറ്റർ പെട്രോൾ എൻജിൻ, 1.5 ലിറ്റർ ഡീസൽ എൻജിൻ എന്നിവയാണ് അൽകാസറിൽ നൽകുന്നത്. പെട്രോൾ എൻജിൻ 159 ബി.എച്ച്.പി പവറും 192 എൻ.എം ടോർക്കും ഡീസൽ എൻജിൻ 115 ബിഎച്ച്പി പവറും 250 എൻഎം ടോർക്കുമായിരിക്കും ഉത്പാദിപ്പിക്കുക.

Related Articles

Back to top button