Big B
Trending

രാജ്യം 11 ശതമാനം വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവ്വേ

കോവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറി രാജ്യം അടുത്ത സാമ്പത്തിക വർഷം 11 ശതമാനം വളർച്ച കൈവരിക്കുമെന്ന് സാമ്പത്തിക സർവ്വേ. ബജറ്റ് അവതരണത്തിനു മുന്നോടിയായി ധനമന്ത്രി നിർമ്മലാ സീതാരാമൻ പാർലമെൻറിനു മുന്നിൽവെച്ച സാമ്പത്തിക സർവേയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടുത്തവർഷം v ആകൃതിയിലുള്ള തിരിച്ചുവരവാണ് രാജ്യം പ്രതീക്ഷിക്കുന്നതെന്നും സർവ്വേയിൽ പറയുന്നു.


നടപ്പ് സാമ്പത്തിക വർഷത്തെ സാമ്പത്തിക വളർച്ച 7.7 ശതമാനത്തിൽ ഒതുങ്ങുമെന്നും സർവ്വേയിൽ പറയുന്നുണ്ട്. എല്ലാ സാമ്പത്തിക സൂചകങ്ങളും രാജ്യത്തിൻറെ വളർച്ചയാണ് കാണിക്കുന്നതെന്നും സാമ്പത്തിക സർവേയിൽ സൂചിപ്പിക്കുന്നു. ഒപ്പം പൊതുമേഖലാ ബാങ്കുകളുടെ 3ഗരം വർധിപ്പിക്കുന്നതിനാണ് സർവ്വേ കൂടുതൽ പ്രാധാന്യം നൽകുന്നത്. രാജ്യത്തെ ബാങ്കിംഗ് മേഖലയുടെ 60% വിഹിതവും പൊതുമേഖലാ ബാങ്കുകളുടേതാണ്. എന്നാൽ നിഷ്കൃയ ആസ്തികളുടെ 90 ശതമാനവും ഈ ബാങ്കുകളിലാണെന്നത് ഗൗരവമർഹിക്കുന്ന വിഷയമാണ്. സാമ്പത്തിക സർവ്വേ പാർലമെൻറിൽ വച്ചതോടെ പിരിഞ്ഞ സഭ ഇനി ബജറ്റ് അവതരണത്തിനായി തിങ്കളാഴ്ച 11 മണിയോടെ വീണ്ടും ചേരും.

Related Articles

Back to top button