Startup
Trending

സ്ഥാപകർക്കായി ഇന്ത്യയിലെ ആദ്യ ഹെൽപ്പ്ലൈൻ ആരംഭിച്ച് ഈസീ ടു പിച്ച്

സ്ഥാപകരുടെ വളർച്ചയ്ക്കായി ഇന്ത്യയിലെ ആദ്യത്തെ ഹെൽപ്പ് ലൈൻ ആരംഭിച്ചിരിക്കുകയാണ് ഈസീ ടു പിച്ച്. ഈ ഹെൽപ്പ് ലൈൻ താല്പര്യമുള്ളവർക്കും നിലവിലുള്ള സ്ഥാപകർക്കും സംരംഭകർക്കും അവരുടെ ബിസിനസിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള വിദഗ്ധ സഹായങ്ങളും നിർദേശങ്ങളും നൽകുന്നു. 18008894426 ആണ് ഹെൽപ്പ് ലൈൻ നമ്പർ. ഇത് 24/7 മണിക്കൂർ പ്രവർത്തനക്ഷമമാണ്.


ഇന്ത്യൻ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ അതിവേഗം വളരുന്നതിനാൽ സ്റ്റാർട്ടപ്പുകളുടെയും ഇൻകുബേറ്ററുകളുടെയും ആക്സിലേറ്ററുകളുടെയും എണ്ണം തമ്മിലുള്ള അന്തരം വർധിക്കുകയാണെന്നും അതിനാലുണ്ടാകുന്ന മെന്റർഷിപ്പിന്റെ അഭാവവത്തിനും സംരംഭകർ നേരിടുന്ന വെല്ലുവിളികൾക്കും ഈസീ ടു പിച്ചിന്റെ ഹെൽപ്പ് ലൈൻ നമ്പർ തൽക്ഷണ പരിഹാരം നൽകുന്നുവെന്ന് ലോഞ്ചിനെ കുറിച്ച് അഭിപ്രായപ്പെട്ട ഈസീ ടു പിച്ച് സഹ സ്ഥാപക പ്രിയങ്ക മദ്നാനി പറഞ്ഞു. സ്ഥാപകർക്കുള്ള മാർഗനിർദേശങ്ങളുടെ കേന്ദ്രീകൃത സ്രോതസ്സായി ഈ ഹെൽപ്പ് ലൈൻ പ്രവർത്തിക്കുമെന്നും അത് അവരുടെ സംരംഭക യാത്രയിൽ തൽക്ഷണം മുന്നോട്ട് പോകാൻ അവരെ സഹായിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
വിപണിയിലെ ഒന്നിലധികം ഡൊമൈനുകളിൽ പരിചയസമ്പന്നരായ സാമ്പത്തിക വിദഗ്ധർ, അനലിസ്റ്റുകൾ, ഡിസൈനർമാർ, ഉപദേഷ്ടാക്കൾ എന്നിവരുടെ ഒരു ഇൻഹൗസ് ടീം ഈസീ ടു പിച്ചിലുണ്ട്. അവർ സംരംഭകർക്ക് അവരുടെ സ്ഥാപനങ്ങളെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകും

Related Articles

Back to top button