Tech
Trending

Motorola Edge 40 സ്മാർട്ട്ഫോൺ വിൽപ്പന ആരംഭിച്ചു

മോട്ടറോള എഡ്ജ് 40 (Motorola Edge 40) സ്മാർട്ട്ഫോൺ അടുത്തിടെയാണ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചത്. മികച്ച സവിശേഷതകളുമായി വരുന്ന ഈ ഡിവൈസിന്റെ വിൽപ്പന ആരംഭിച്ചു. ഫ്ലിപ്പ്കാർട്ട് വഴിയാണ് ഫോണിന്റെ വിൽപ്പന നടക്കുന്നത്. 29,999 രൂപ മുതലാണ് ഈ ഡിവൈസിന്റെ വില ആരംഭിക്കുന്നത്. മോട്ടറോള എഡ്ജ് 40യുടെ 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഒരു വേരിയന്റ് മാത്രമേ നിലവിൽ ലഭ്യമാകുന്നുള്ളു. വീഗൻ ലെതർ ഫിനിഷുള്ള റെസെഡ ഗ്രീൻ, എക്ലിപ്സ് ബ്ലാക്ക്, പിഎംഎംഎ (അക്രിലിക് ഗ്ലാസ്) ഫിനിഷുള്ള ലൂണാർ ബ്ലൂ എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ ഈ ഫോൺ ലഭിക്കും.മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിൽ 6.5 ഇഞ്ച് ഡിസ്‌പ്ലേയാണുള്ളത്. ഫുൾ-എച്ച്‌ഡി റെസല്യൂഷനും 144 ഹെർട്‌സ് റിഫ്രഷ് റേറ്റും 1,200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസുമുള്ള ഈ ഡിസ്പ്ലെ ഗെയിമിങ്, സ്ട്രീമിങ് എന്നിവയ്ക്ക് മികച്ചതാണ്. എച്ച്ഡിആർ10+, ആമസോൺ എച്ച്ഡിആർ പ്ലേബാക്ക്, നെറ്റ്ഫ്ലിക്സ് എച്ച്ഡിആർ പ്ലേബാക്ക് എന്നിവ സപ്പോർട്ട് ചെയ്യുന്ന ഡിസ്പ്ലെയാണിത്. 8 ജിബി LPDDR4x റാമുള്ള സ്മാർട്ട്ഫോണിന് കരുത്ത് നൽകുന്നത് മീഡിയടെക് ഡൈമൻസിറ്റി 8020 എസ്ഒസിയാണ്. 256 ജിബി UFS 3.1 സ്റ്റോറേജും ഫോണിലുണ്ട്.രണ്ട് പിൻ ക്യാമറകളാണ് മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിലുള്ളത്. ഒഐഎസ് സപ്പോർട്ടുള്ള 50 മെഗാപിക്സൽ പ്രൈമറി ക്യാമറ, മാക്രോ വിഷൻ സപ്പോർട്ടുള്ള 13 മെഗാപിക്സൽ അൾട്രാവൈഡ് ക്യാമറ എന്നിവയാണ് ഡ്യൂവൽ റിയർ ക്യാമറ സെറ്റപ്പിലുള്ളത്.സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 32 മെഗാപിക്സൽ ക്യാമറയുമുണ്ട്. പിൻ ക്യാമറകൾക്കും സെൽഫി ക്യാമറയ്ക്കും 30fpsൽ 4K വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയും.68W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുള്ള 4400mAh ബാറ്ററിയാണ് മോട്ടറോള എഡ്ജ് 40 സ്മാർട്ട്ഫോണിലുള്ളത്.

Related Articles

Back to top button