Tech
Trending

സാംസങ് ഗ്യാലക്സി എം14 5ജി ഇന്ത്യയിലെത്തി

സാംസങ് ഗ്യാലക്സി എം14 5ജി തിങ്കളാഴ്ച ഇന്ത്യയിൽ അവതരിപ്പിച്ചു.സാംസങ് ഗ്യാലക്സി എം14 5ജിയുടെ 4 ജിബി + 128 ജിബി വേരിയന്റിന് 13490 രൂപയാണ് വില. അതേസമയം, 6 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 14,990 രൂപയും നൽകണം. ബ്ലൂ, ഡാർക്ക് ബ്ലൂ, സിൽവർ കളർ വേരിയന്റുകളിലാണ് ഗ്യാലക്സി എം14 5ജി എത്തുന്നത്. പുതിയ ഹാൻഡ്സെറ്റ് ഏപ്രിൽ 21 മുതൽ സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ആമസോണിലും തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകൾ വഴിയും വാങ്ങാം.ഫുൾ-എച്ച്‌ഡി+ (2408 x 1080 പിക്‌സൽ) റെസലൂഷനോടു കൂടിയ 6.6 ഇഞ്ച് പിഎൽഎസ് എൽസിഡി ഡിസ്‌പ്ലേ പാനലാണ് ഗ്യാലക്സി എം14 5ജിയുടെ സവിശേഷത. ആൻഡ്രോയിഡ് 13 കേന്ദ്രമാക്കിയുള്ള സാംസങ്ങിന്റെ വൺ യുഐ 5 ആണ് ഒഎസ്.ഗ്യാലക്സി എം14 5ജിയുടെ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റിൽ f/1.8 അപ്പേർച്ചർ ലെൻസുള്ള 50 മെഗാപിക്സൽ മെയിൻ സെൻസർ, 2 മെഗാപിക്സൽ ഡെപ്ത് സെൻസർ, 2 മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവ ഉൾപ്പെടുന്നു. എം സീരീസ് ഹാൻഡ്‌സെറ്റില്‍ 13 മെഗാപിക്‌സലിന്റേതാണ് സെൽഫി ക്യാമറ.25W അതിവേഗ ചാർജിങ് ശേഷിയുള്ള് 6000 എംഎഎച്ച് ആണ് ബാറ്ററി. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴിയാണ് ചാർജിങ്.

Related Articles

Back to top button