Tech
Trending

റിയൽമി X7 മാക്‌സ് 5ജി ഉടൻ ഇന്ത്യയിലേക്ക്

5ജി സ്മാർട്ട്ഫോൺ വിപണിയിൽ രണ്ടും കല്പിച്ചുള്ള യാത്രയിലാണ് റിയൽമി. എതിരാളികൾ ഒന്നോ രണ്ടോ 5ജി സ്മാർട്ട്ഫോണുകൾ മാത്രം അവതരിപ്പിച്ച് 5ജി സ്മാർട്ട്ഫോൺ വിപണിയിൽ സജീവമാകുന്നതേയുള്ളൂ എങ്കിലും റിയൽമി ഇതിനകം അഞ്ച് 5ജി സ്മാർട്ട്ഫോണുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചിട്ടുള്ളത്. മറ്റൊരു 5ജി ഫോൺ കൂടി ഉടൻ ഇന്ത്യയിലേക്കവതരിപ്പിക്കാൻ ഒരുങ്ങുകയാണ് റിയൽമി.X7 ശ്രേണിയിലേക്ക് റിയൽമി X7 മാക്‌സ് 5ജി ആണ് പുത്തൻ താരം.റിയൽമി ഇന്ത്യ, യൂറോപ്പ് സിഇഓ മാധവ് സേത്ത് ആണ് പുത്തൻ സ്മാർട്ട്ഫോണിന്റെ വരവ് വ്യക്തമാക്കി ടീസർ ചിത്രം പുറത്ത്‌വിട്ടിരിക്കുന്നത്.


ടീസർ ചിത്രം വ്യക്തമാക്കുന്നതനുസരിച്ച് റിയൽമി അടുത്തിടെ ചൈനയിൽ അവതരിപ്പിച്ച ജിടി നിയോ സ്മാർട്ട്ഫോണിന്റെ റീബ്രാൻഡഡ്‌ വകഭേദമാണ് റിയൽമി X7 മാക്‌സ് 5ജി. 6 ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി സ്റ്റോറേജ്, 12 ജിബി റാം + 256 ജിബി സ്റ്റോറേജ് എന്നിങ്ങനെ മൂന്ന് പതിപ്പുകളിലാണ് റിയൽമി ജിടി നിയോ ചൈനയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിൽ റിയൽമി X7 മാക്‌സ് 5ജി ആയെത്തുമ്പോൾ 12 ജിബി റാം പതിപ്പ് ഒഴിവാക്കിയേക്കും.ഫൈനൽ ഫാന്റസി, ഗീക്ക് സിൽവർ, ഹാക്കർ ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭ്യമാവും എന്ന് പ്രതീക്ഷിക്കുന്ന റിയൽമി X7 മാക്‌സ് 5ജിയ്ക്ക് 120 ഹെർട്സ് റിഫ്രഷ് റേറ്റ്, 360 ഹെർട്സ് ടച്ച് സാമ്പിൾ റേറ്റ്, 91.7 ശതമാനം സ്‌ക്രീൻ ടു ബോഡി റേഷ്യോ എന്നിവയുള്ള 6.43 ഇഞ്ച് സൂപ്പർ അമോലെഡ് ഫുൾ എച്ച്ഡി + (1,080×2,400 പിക്‌സൽ) ഡിസ്‌പ്ലായായിരിക്കും. ARM G77 MC9 ജിപിയുവുമായി ചേർന്ന് പ്രവർത്തിക്കുന്ന മീഡിയടെക് ഡൈമെൻസിറ്റി 1200 SoC ആണ് പ്രോസസ്സർ.64 മെഗാപിക്സൽ സോണി ഐഎംഎക്സ് 682 പ്രൈമറി സെൻസർ (എഫ് / 1.8 ലെൻസ്) 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്, (119 ഡിഗ്രി ഫീൽഡ് ഓഫ് വിഷൻ, എഫ് / 2.3 ലെൻസ്), എഫ് / 2.4 അപ്പർച്ചർ ഉള്ള 2 മെഗാപിക്സൽ മാക്രോ ഷൂട്ടർ എന്നിവയുള്ള ട്രിപ്പിൾ ക്യാമെറായാണ് റിയൽമി X7 മാക്‌സ് 5ജിയ്ക്കുണ്ടാവുക. മുൻവശത്ത് എഫ് / 2.5 ലെൻസുള്ള 16 മെഗാപിക്സൽ കാമറ ഇടംപിടിക്കും.65W ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 4,500 എംഎഎച്ച് ബാറ്ററിയാവും റിയൽമി X7 മാക്‌സ് 5ജിയിൽ.

Related Articles

Back to top button