Tech
Trending

ഡിടിഎച്ച് മേഖലയിൽ 100% വിദേശനിക്ഷേപം

ഡയറക്ട് ടു ഹോം (ഡിടിഎച്ച്) സംരക്ഷണ സേവന മേഖലയിൽ 100 ശതമാനം വിദേശ മുതൽമുടക്കിന് അനുമതി നൽകി കേന്ദ്ര മന്ത്രിസഭയുടെ പുതിയ തീരുമാനം. നിലവിലിത് 49 ശതമാനം മാത്രമാണ്.


കൂടാതെ ആദ്യ ലൈസൻസിന്റെ കാലാവധി 10 വർഷത്തിൽ നിന്ന് 20 വർഷമാക്കി ഉയർത്തും. ഇതുപ്രകാരം ആദ്യ ഇരുപത് വർഷത്തിനുശേഷം 10 വർഷത്തേക്കുകൂടി ലൈസൻസ് നീട്ടി നൽകും. ഇനിമുതൽ ലൈസൻസ് ഫീസായി വാർഷിക വരുമാനത്തിന്റെ 8% നൽകിയാൽ മതി. നിലവിലിത് 10 ശതമാനമാണ്. അതായത് ലൈസൻസ് ഫീ രണ്ടു ശതമാനം കുറച്ചു. ഈ ലൈസൻസ് ഫീ മൂന്നു മാസത്തിലൊരിക്കൽ വാങ്ങും. മന്ത്രിസഭയുടെ പുതിയ വ്യവസ്ഥകളുൾപ്പെടുത്തി ലൈസൻസ് മാർഗരേഖ പരിഷ്കരിക്കുമെന്ന് മന്ത്രി പ്രകാശ് ജാവദേക്കർ അറിയിച്ചു.

Related Articles

Back to top button