Tech
Trending

അസൂസ് റോഗ് ഫോൺ 5 എസ്, 5 എസ് പ്രോ പുറത്തിറങ്ങി

മുൻനിര സ്മാർട് ഫോൺ നിർമാണ കമ്പനിയായ അസൂസിന്റെ പുതിയ ഹാൻഡ്സെറ്റുകൾ റോഗ് ഫോൺ 5എസ്, 5എസ് പ്രോ ഇന്ത്യയിലെത്തി. ഈ സെഗ്‌മെന്റിലെ ഏറ്റവും വേഗമേറിയ ഹാൻഡ്സെറ്റുകളാണ് അവതരിപ്പിച്ചത് എന്നാണ് അസൂസ് അവകാശപ്പെടുന്നത്.ഗെയിം കളിക്കുന്നവരെ ലക്ഷ്യമിട്ട് അവതരിപ്പിച്ചതാണ് ഈ സ്മാർട്ഫോണുകൾ.3GHz ചിപ്‌സെറ്റ്, 18 ജിബി വരെ എൽപിഡിഡിആർ5 റാം, 512 ജിബി വരെ യുഎഫ്എസ് 3.1 സ്റ്റോറേജ് എന്നിവയാണ് പ്രധാന ഫീച്ചറുകൾ.മികച്ച ഡിസൈൻ തന്നെ ഈ ഫോണുകളുടെ മറ്റൊരു പ്രത്യേകത.49,999 രൂപയാണ് അസുസ് റോഗ് ഫോൺ 5 എസിന്റെ പ്രാരംഭ വില. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വേരിയന്റിനാണ് ഈ വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള വേരിയന്റിന്റെ വില 57,999 രൂപയാണ്. സ്റ്റോം വൈറ്റ്, ഫാന്റം ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളർ ഓപ്ഷനുകളിലാണ് ഫോൺ ലഭ്യമാകുക.രണ്ട് പുതിയ റോഗ് ഫോണുകൾക്കിടയിലുള്ള ഒരേയൊരു വ്യത്യാസം മെമ്മറി മാത്രമാണ്. കൂടാതെ, രണ്ട് ഹാൻഡ്സെറ്റുകളിലും 20.4:9 വീക്ഷണാനുപാതം, 2448 x 1080 പിക്സൽ റെസലൂഷൻ, 1200 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ് എന്നിവയുള്ള 6.78 ഇഞ്ച് സാംസങ് ഇ4 അമോലെഡ് ഡിസ്പ്ലേയും ഉണ്ട്. ഡിസ്പ്ലേയ്ക്ക് 144 ഹെർട്സ് ഹെർട്സ് റിഫ്രഷ് റേറ്റും 360 ഹെർട്സ് നേറ്റീവ് ടച്ച്-സാംപിൾ റേറ്റും വാഗ്ദാനം ചെയ്യുന്നു. ഡിസ്പ്ലേയ്ക്ക് ഗൊറില്ല ഗ്ലാസ് വിക്ടസിന്റെ പരിരക്ഷയുണ്ട്. എച്ച്ഡിആർ 10, എച്ച്ഡിആർ 10 പ്ലസ് എന്നിവയ്ക്കുള്ള പിന്തുണയും ഉണ്ട്.3.0 ജിഗാഹെഡ്സ് ക്വാൽകം സ്നാപ്ഡ്രാഗൺ 888 പ്ലസ് ചിപ്സെറ്റ്, 5nm, 64-ബിറ്റ് ഒക്ടാ കോർ പ്രോസസർ, ക്വാൽകം അഡ്രിനോ 660 ജിപിയു എന്നിവയാണ് ഫോണുകൾക്ക് കരുത്ത് പകരുന്നത്.64-മെഗാപിക്സലിന്റെ സോണി IMX686 പ്രൈമറി സെൻസർ, 13-മെഗാപിക്സൽ അൾട്രാവൈഡ് ലെൻസ്, 5-മെഗാപിക്സൽ മാക്രോ ലെൻസ് എന്നിവയുള്ള ട്രിപ്പിൾ ലെൻസ് ക്യാമറാ സജ്ജീകരണം ഉണ്ട്. മുൻവശത്ത് 24 മെഗാപിക്സലിന്റേതാണ് സെൽഫി ഷൂട്ടർ. 6,000 എംഎഎച്ച് ആണ് ബാറ്ററി. ഇതിന് 65W വരെ ഹൈപ്പർചാർജ് ശേഷിയുമുണ്ട്.

Related Articles

Back to top button