
10 ലക്ഷം ഉപഭോക്താക്കളുടെ ക്രെഡിറ്റ് കാർഡ് വിവരങ്ങൾ ഉൾപ്പടെ ചോർന്നതായി ഡൊമിനോസ് ഇന്ത്യ വെളിപ്പെടുത്തി.പേര്, ഫോൺ നമ്പർ, ക്രഡിറ്റ് കാർഡ് ഉൾപ്പടെയുള്ള പണമിടപാട് വിവരങ്ങൾ എന്നിവയാണ് ചോർന്നത്.ഇവ ഡാർക്ക് വെബിൽ ലഭ്യമാണ്. 13 ടെറാബൈറ്റിലേറെ വലിപ്പമുള്ള ഡാറ്റയാണ് ചോർന്നത്.ഡോമിനോസിന്റെ വിവിധ രാജ്യങ്ങളിലുള്ള 250 ലേറെ പിസ ശൃംഖലകളിലെ ജീവനക്കാരുടെ വിവരങ്ങളും ചോർന്നതായി സുരക്ഷാ കമ്പനിയായ ഹഡ്സൺ റോക്കിന്റെ സിടിഒ അലൻ ഗാൽ ട്വീറ്റ് ചെയ്തു.