Big B
Trending

രാജ്യത്തെ ഏറ്റവും വലിയ വസ്തു ഇടപാടുമായി ഡി മാര്‍ട്ട് സ്ഥാപകന്‍ രാധാകൃഷന്‍ ദമാനി

രാജ്യത്തെ ഏറ്റവും മൂല്യമേറിയ വസ്തു ഇടപാടില്‍ ഡി മാര്‍ട്ട് സ്ഥാപകന്‍ രാധാകൃഷന്‍ ദമാനി മുംബൈയിലെ ആഡംബര ഭവന സമുച്ചയം സ്വന്തമാക്കി. 28 ആഡംബര അപ്പാര്‍ട്ടുമെന്റുകള്‍ക്കായി 1,238 കോടി രൂപയാണ് അദ്ദേഹവും കുടുംബവും ചെലവഴിച്ചത്. വന്‍കിട വസ്തു ഇടപാടുകളെ ബാധിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയായിരുന്നു ഇടപാട്. മുംബൈ വേര്‍ളിയിലെ ആനി ബസന്റ് റോഡിലുള്ള ത്രീ സിക്‌സ്റ്റി വെസ്റ്റിലെ ടവര്‍ ബിയിലുള്ള അപ്പാര്‍ട്ടുമെന്റുകളാണ് വാങ്ങിയത്. റിയല്‍ എസ്‌റ്റേറ്റ് ഡവലപ്പര്‍ വികാസ് ഒബ്‌റോയും സുധാകര്‍ ഷെട്ടിയുമാണ് വില്‍പ്പനക്കാര്‍. 1,82,084 ചതുരശ്ര അടി വിസ്തീര്‍ണമുള്ളതാണ് പാര്‍പ്പിട സമുച്ചയം. 101 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. മുംബൈയിലെതന്നെ വന്‍കിടക്കാര്‍ താമസിക്കുന്ന മലബാര്‍ ഹില്‍സില്‍ 1001 കോടി രൂപ മുടക്കി 2021ല്‍ രാധാകൃഷന്‍ ദമാനിയും സഹോദരന്‍ ഗോപീകിഷന്‍ ദമാനിയും ആഡംഭര വസതി സ്വന്തമാക്കിയിരുന്നു. മഹാരാഷ്ട്രയിലെ ഭവന യൂണിറ്റുകളുടെ വില്പനയ്ക്ക് ബാധകമായി മൂന്നു ശതമാനം സ്റ്റാമ്പ് ഡ്യൂട്ടിയെന്ന ഇളവ് പിന്‍വലിക്കുന്നതിന് തൊട്ടുമുമ്പായിരുന്നു 2021 മാര്‍ച്ച് 31ല്‍ ഈ ഇടപാടും നടന്നത്. അതേ ദിസവം തന്നെ ഇളവ് തുടരില്ലെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ പറയുകയും 2021-22 സാമ്പത്തികവര്‍ഷം മുമ്പത്തെ നിരക്കായ അഞ്ച് ശതമാനത്തിലേയ്ക്ക് പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. 11 സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഡിമാര്‍ട്ട് മുംബൈ, ഹൈദരാബാദ്, പുണെ, ബെംഗളുരു എന്നിവിടങ്ങളില്‍ വസ്തുവകകള്‍ വാങ്ങിയിട്ടുണ്ട്. വാടകയ്‌ക്കോ പാട്ടത്തിനോ എടുക്കുന്നതിനപകരം സ്വന്തമായി വാങ്ങുന്ന രീതിയാണ് കമ്പനി പിന്തുടരുന്നത്.

Related Articles

Back to top button