Women E
Trending

കരുത്തരായ വനിതകളിൽ ഇനി ബൈജുസിന്റെ ദിവ്യയും

ഓൺലൈൻ പഠനം മുൻനിരയിലേക്ക് കൊണ്ടുവരുന്നത് ലക്ഷ്യമിട്ട് മലയാളിയായ ബൈജു രവീന്ദ്രന്റെ നേതൃത്വത്തിലാരംഭിച്ച എഡ്ടെക്ക് സ്റ്റാർട്ടപ്പായ ബൈജുസിന്റെ കോ ഫൗണ്ടർ ദിവ്യ ഗോകുൽ നാഥ് ഏഷ്യയിലെ ബിസിനസ് രംഗത്തെ ഏറ്റവും ശക്തരായ വനിതകളുടെ പട്ടികയിലിടം നേടി. ബൈജു രവീന്ദ്രന്റെ ഭാര്യയാണ് ഈ 34 കാരി.


ചുരുങ്ങിയ കാലം കൊണ്ടു തന്നെ ബൈജുസിനെ ലോകത്തിലെ ഏറ്റവും മികച്ച എഡ്ടെക്ക് സ്റ്റാർട്ടപ്പുകളിലൊന്നാക്കി മാറ്റാൻ ദിവ്യ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ബാംഗ്ലൂരിലെ ആർവി കോളേജ് ഓഫ് എൻജിനീയറിങിൽ ബയോടെക്നോളജിയിൽ ബിടെക് പൂർത്തിയാക്കിയ അവർ ഗ്രാജുവേറ്റ് റെക്കോർഡ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നതിനായി ബൈജുസിലെ കോച്ചിംഗ് ക്ലാസിൽ പ്രവേശിച്ചു. പിന്നീട് അവർ ബൈജുസിൽ തന്നെ അധ്യാപികയായി ചേരുകയായിരുന്നു. ഗ്രാജുവേറ്റ് റെക്കോർഡ് പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ടെങ്കിലും അവർ അത് ഉപേക്ഷിക്കുകയും ബൈജൂസിൽ അധ്യാപികയായി തുടരുകയും ചെയ്തു.
ഫോബ്സ് മാസിക പുറത്തുവിട്ട ബിസിനസ് മേഖലയിലെ കരുത്തരായ വനിതകളുടെ പട്ടികയിൽ ഏഷ്യയിലെ 25 വനിതാ ബിസിനസ് മേധാവികളാണ് ഇടംപിടിച്ചിരിക്കുന്നത്.

Related Articles

Back to top button