Big B
Trending

ലോകത്തെ രണ്ടാമത്തെ മൂല്യമേറിയ ഐ.ടി ബ്രാൻഡായി ടി.സി.എസ്​

ലോകത്തെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ ഐടി ബ്രാൻഡായി ടാറ്റ കൺസൾട്ടൻസി സർവീസസ്.ലോകത്തിലെ ഏറ്റവും മൂല്യമേറിയതും ശക്തവുമായ ഐടി ബ്രാൻഡ് എന്ന പദവി ആക്‌സെഞ്ചറിനാണ്. മൂന്നാം സ്ഥാനത്ത് ഇൻഫോസിസ് ഉണ്ട്. മൂന്നാം സ്ഥാനത്തെത്തിയ ഇൻഫോസിസ് അതിവേഗം വളരുന്ന ഐടി സേവന ബ്രാൻഡായി ഉയർന്നു. ബ്രാൻഡ്​ മൂല്യത്തിൽ കഴിഞ്ഞ വർഷം 52 ശതമാനം വളർച്ചയാണ്​ ഇൻഫോസിസിന്​ ഉണ്ടായത്​. 2020ന്​ ശേഷം 80 ശതമാനം വളർച്ച കമ്പനിക്കുണ്ടായി. ടി.സി.എസി​േൻറയും ഇൻ​ഫോസിസി​േൻറയും വളർച്ച ലിസ്​റ്റിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന​ ഐ.ബി.എമ്മി​നെ നാലം സ്ഥാനത്തേക്ക്​ പിന്തള്ളി. ഐ.ബി.എമ്മി​െൻറ ബ്രാൻഡ്​ മൂല്യത്തിൽ 34 ശതമാനം കുറവുണ്ടായി. വിൽപ്പന മൂലം ഐബിഎമ്മിന് 1,900 കോടി ഡോളറിൻറെ വരുമാന നഷ്ടമുണ്ടായതാണ് കമ്പനിയുടെ ബ്രാൻഡ് മൂല്യം ഇടിയാൻ കാരണം. ടിസിഎസിനും ഇൻഫോസിസിനും പുറമെ, നാല് ഇന്ത്യൻ കമ്പനികൾ കൂടെ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. മികച്ച 25 ഐടി സേവന ബ്രാൻഡുകളിൽ വിപ്രോയുണ്ട്. ഏഴാം സ്ഥാനത്താണ് കമ്പനി. എച്ച്സിഎൽ എട്ടാം സ്ഥാനത്തും, ടെക് മഹീന്ദ്ര 15-ാം സ്ഥാനത്തുമുണ്ട്. എൽ ആൻഡ് ടി ഇൻഫോടെക് 22-ാം സ്ഥാനത്ത് ഇടം പിടിച്ചിട്ടുണ്ട്.1,680 കോടി ഡോളർ ആണ് ടിസിഎസിൻെറ മൂല്യം. കമ്പനിയുടെ മികച്ച പ്രകടനം റാങ്കിങ് ഉയരാൻ സഹായകരമായി. കഴിഞ്ഞ 12 മാസത്തിനിടെ ടിസിഎസിൻെറ ബ്രാൻഡ് മൂല്യം 12.5 ശതമാനം വർധിച്ച് 1678 കോടി ഡോളറിലെത്തി. പുതിയ നിക്ഷേപങ്ങൾ, ഉ ശക്തമായ സാമ്പത്തിക പ്രകടനം എന്നിവയാണ് എന്നിവയും ബ്രാൻഡ് വളരാൻ സഹായകരമായി.2020 മുതൽ ഇന്ത്യൻ ഐടി ബ്രാൻഡുകളുടെ ശരാശരി വളർച്ച 51 ശതമാനമാണ്. അതേസമയം യുഎസ് ബ്രാൻഡുകളുടെ വളര്‍ച്ച ശരാശരി ഏഴ് ശതമാനമാണ്. ആഗോള പകർച്ചവ്യാധിയും അതിൻെറ പ്രത്യാഘാതങ്ങളും ഉണ്ടായിരുന്നിട്ടും കമ്പനികൾ സാങ്കേതിക വിദ്യാ രംഗത്തെ മികവ് തെളിയിച്ചിട്ടുണ്ട്.

Related Articles

Back to top button