
കുറച്ചു കാലങ്ങൾക്കു മുൻപ് അടുക്കളയിലെ താരമായിരുന്ന ചാരം ഇനി ഓൺലൈനിലും ഓർഡർ ചെയ്യാം. ഓൺലൈനായി ഓർഡർ ചെയ്താൽ സുന്ദരമായ പാക്കറ്റുകളിൽ ചാരം അടുക്കളയിലെത്തും. 250 ഗ്രാം ചാരത്തിന് 399 രൂപയാണ് വില.ഡിഷ് വാഷിങ് വുഡ് ആഷ് എന്നാണ് വിപണിയിൽ ഇതിൻറെ പേര്.ആമസോൺ പ്രൈമിന്റെ പ്രത്യേക അംഗീകാരത്തോടെയാണ് ചാരം വിൽക്കുന്നതെന്നത് ശ്രദ്ധേയമാണ്.

തമിഴ്നാട് ആസ്ഥാനമായ കമ്പനികളുടെ ഉത്പന്നങ്ങളാണ് ഓൺലൈനിൽ കൂടുതലും.പാത്രം കഴുകാനും ഒപ്പം ചെടികൾക്കിടാനും ഉപയോഗിക്കാവുന്നത് എന്ന പേരിലുള്ളതും ഓൺലൈൻ സൈറ്റുകളിലുണ്ട്. തടി ഉയർന്ന ഊഷ്മാവിൽ കത്തിച്ച് എടുക്കുന്ന ഈ ചാരം ഭസ്മസമാനമായ പൊടിയാണ് പാക്കറ്റുകളിലെത്തുന്നത്. 250 ഗ്രാം മുതൽ അഞ്ച് കിലോഗ്രാം വരെ തൂക്കമുള്ള പാക്കറ്റുകൾ ഓൺലൈനിൽ വിൽപ്പനയ്ക്കുണ്ട്.