ഇന്ത്യയിലെ ഡിസ്കവർ ഫീഡിലേക്ക് വെബ് സ്റ്റോറികളെത്തിക്കുന്നതിന് പ്രാദേശിക പ്രസാധകരുമായി കൈകോർക്കാനൊരുങ്ങുകയാണ് ഗൂഗിൾ

നിരവധി പുതിയ ഫീച്ചറുകൾക്കിടയിൽ ഗൂഗിൾ അതിൻറെ ഡിസ്കവറി ഫീഡിൻറെ ഭാഗമായി ഒരു സമർപ്പിത വെബ് സ്റ്റോറി കറൗസൽ കൊണ്ടുവരാൻ തീരുമാനിച്ചു. നിലവിൽ യുഎസ്, ബ്രസീൽ, ഇന്ത്യ എന്നിവിടങ്ങളിൽ ഈ ഫീച്ചർ ആരംഭിക്കും. പിന്നീട് മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കും. ഗൂഗിളിൽ നിന്നുള്ള സൗജന്യ ഫീച്ചറുകളുടെ സഹായത്തോടെ വാർത്താ പ്രസാധകരെ അവരുടെ സ്വന്തം സ്റ്റോറികൾ സൃഷ്ടിക്കാൻ ഇത് സഹായിക്കും. ഈ പോസ്റ്റുകളിലൂടെ ധനസമ്പാദനം നടത്തുവാനും അവർക്ക് സാധിക്കുമെന്നതാണ് ഇതിൻറെ പ്രധാന സവിശേഷത.

മറ്റ് പ്ലാറ്റ്ഫോമുകളിൽ സ്റ്റോറുകൾക്ക് സമാനമാണ് ഈ വെബ്സ്റ്റോറിക്കൾ എന്നതും ശ്രദ്ധേയമാണ്. അതായത് സ്റ്റോറികൾ ഒരു ആപ്ലിക്കേഷനായി പരിമിതപ്പെടുത്തുന്നില്ല. പകരം അവ ബ്രൗസറിലൂടെ വെബ്ബിൽ കണ്ടെത്താൻ സാധിക്കും. Stories.Google സന്ദർശിച്ച് ഈ ഫീച്ചർ ആക്സസ് ചെയ്യാൻ സാധിക്കും. വെബ്സ്റ്റോറീസ് എഡിറ്ററും ഇതിൽ ലഭ്യമാണ്.
സിഎൻഎൻ, കോണ്ടേനാസ്റ്റ്, ദി വാഷിംഗ്ടൺ പോസ്റ്റ്, വയർഡ് തുടങ്ങിയ കമ്പനികൾ തുടക്കത്തിൽ തന്നെ യുണൈറ്റഡ് സ്റ്റേറ്റ്സിലേക്കുള്ള ഉള്ളടക്കങ്ങൾ സംഭാവന ചെയ്തിട്ടുണ്ട്. ഇമേജുകൾ, വീഡിയോകൾ, ഗ്രാഫിക്സ് എന്നിവ ഉൾപ്പെടുത്തുക വഴി വായനക്കാരുടെ ശ്രദ്ധ വേഗത്തിൽ നേടാൻ സാധിക്കും. അതുകൊണ്ടുതന്നെ ഉപഭോക്താക്കൾക്ക് എളുപ്പത്തിൽ ഇടപഴകാൻ കഴിയുന്ന വിഷ്വൽ വിവരങ്ങൾ ഇതുവഴി ഷെയർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വോയിസ് ഓവറുകൾക്ക് പകരം അടിക്കുറിപ്പോടുകൂടിയ ലംബം വീഡിയോകൾ അപ്ഡേറ്റ് ചെയ്യാൻ ഗൂഗിൾ ഉപഭോക്താക്കളോട് ശുപാർശചെയ്യുന്നു. ഒരു പേജിൽ 30 വാക്കുകൾക്കുള്ളിൽ വാചകം ഹ്രസ്വമായിരിക്കണം. വിവ ഗൂഗിൾ ഡിസ്കവർ വഴിയും ദൃശ്യമാകും.