Big B
Trending

ദിനേശ് കുമാർ ഖര ഇനി എസ്ബിഐ ചെയർമാൻ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) മാനേജിംഗ് ഡയറക്ടർ ദിനേശ് കുമാർ ഖര എസ് ബി ഐ ചെയർമാനായി ചുമതലയേറ്റു. മൂന്ന് വർഷ കാലയളവിലേക്കാണ് അദ്ദേഹത്തെ ചെയർമാനായ സർക്കാർ നിയമിച്ചിരിക്കുന്നത്. മുൻ ചെയർമാൻ രജനീഷ് കുമാർ കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്നാണ് പുതിയ നിയമനം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ബാങ്കിംഗ് വ്യവസായവും മറ്റു മേഖലകളും കടുത്ത പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിലാണ് ദിനേശ് കുമാർ ഖര നിയമിതനാവുന്നത്.

ഇക്കഴിഞ്ഞ ഓഗസ്റ്റ് 28ന് ബാങ്ക് ബോർഡ് ബ്യൂറോയാണ് ദിനേശ് കുമാർ ഖരയെ എസ്ബിഐ ചെയർമാൻ സ്ഥാനത്ത് നിയമിക്കാൻ ശുപാർശ ചെയ്തത്. 2016 ഓഗസ്റ്റിൽ മൂന്നുവർഷത്തേക്ക് എസ് ബി ഐ മാനേജിംഗ് ഡയറക്ടറായി നിയമിതനായ അദ്ദേഹത്തിന്റെ മികച്ച പ്രകടനത്തെ തുടർന്ന് രണ്ടു വർഷത്തേക്ക് കൂടി മാനേജിങ് ഡയറക്ടറായുള്ളകാലാവധി നീട്ടുകയായിരുന്നു.
ദില്ലി സർവകലാശാലയിലെ ഫാക്കൽറ്റി ഓഫ് മാനേജ്മെൻറ് സ്റ്റഡീസിൽ നിന്ന് ബിസിനസ് അഡ്മിനിസ്ട്രേഷനിൽ ബിരുദാനന്തര ബിരുദം നേടിയ അദ്ദേഹം 1984 ൽ എസ്ബിഐയിൽ പ്രൊബേഷണറി ഓഫീസറായി ജോലിയിൽ പ്രവേശിച്ചു. റീട്ടെയിൽ ക്രെഡിറ്റ്, കോർപ്പറേറ്റ് ക്രെഡിറ്റ്, ഡെപ്പോസിറ്റ് മൊബുലൈസേഷൻ, ഇൻറർനാഷണൽ ബാങ്കിങ് പ്രവർത്തനങ്ങൾ, ബ്രാഞ്ച് മാനേജ്മെൻറ് തുടങ്ങിയ വാണിജ്യ ബാങ്കിൻറെ എല്ലാ മേഖലകളിലുമായി 33 വർഷത്തെ പരിചയസമ്പത്ത് അദ്ദേഹത്തിനുണ്ട്. 2017 ഏപ്രിൽ മുതൽ പ്രാബല്യത്തിൽ വന്ന മഹിളാ ബാങ്കിനെയും 5 അസോസിയേറ്റ് ബാങ്കുകളെയും എസ് ബി ഐയിൽ ലയിപ്പിക്കുന്നതിൽ നിർണായകമായ പങ്കു വഹിച്ച വ്യക്തി കൂടിയാണ് അദ്ദേഹം.

Related Articles

Back to top button