Big B
Trending

എൽഐസി ഐപിഒയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

ലൈഫ് ഇൻഷുറൻസ് കോർപറേഷന്റെ(എൽഐസി) പ്രാരംഭ ഓഹരി വില്പനയ്ക്ക് നകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വകുപ്പിന്റെ അംഗീകാരം. 2022 മാർച്ചോടെ കമ്പനിയുടെ ഓഹരികൾ സ്റ്റോക്ക് എക്സ്ചേഞ്ചിൽ ലിസ്റ്റ്ചെയ്യും.ഓഹരികളുടെ വിലയും വിറ്റഴക്കുന്ന ഓഹരികളുടെ അനുപാതവും സമിതി പിന്നീട് തീരുമാനിക്കും. മുൻ സാമ്പത്തിക വർഷം എൽഐസിയുടെ ഓഹരിവിൽക്കാൻ സർക്കാർ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് വ്യാപനംമൂലം നീളുകയായിരുന്നു. 2021-22 ബജറ്റിൽ നടപ്പ് വർഷംതന്നെ എൽഐസിയുട ഓഹരി വിൽപനയുണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു.


ഐപിഒയ്ക്കുള്ള തയ്യാറെടുപ്പുകൾ ഇതിനകം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. ഐപിഒ നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കമ്പനിയുടെ അംഗീകൃത മൂലധനം 25,000 കോടി രൂപയായി ഉയർത്താനും സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ധനകാര്യമന്ത്രാലയത്തിന് കീഴിലുള്ള സാമ്പത്തികകാര്യ വിഭാഗം അടുത്തയിടെ സെക്യൂരിറ്റീസ് കോൺട്രാക്ട്സ്(റെഗുലേഷൻ)ചട്ടങ്ങളിൽ ഭേദഗതി വരുത്തിയിരുന്നു.ഒരു ലക്ഷംകോടിയിലധികം രൂപയുടെ വിപണിമൂല്യമുളള കമ്പനികൾക്ക് ഈ ഭേദഗതിവഴി അഞ്ചുശതമാനം ഓഹരികൾ വിൽക്കാൻ കഴിയും. ഈ നീക്കം എൽഐസിയുടെ ഓഹരി വിൽപനയിലൂടെ സർക്കാരിന് ഗുണകരമാകും. ഇത്തരം കമ്പനികളുലടെ പൊതുഓഹരി പങ്കാളിത്തം രണ്ടുവർഷത്തിനുള്ളിൽ 10ശതമാനമായും അഞ്ചുവർഷത്തിനുള്ളിൽ 25ശതമാനമായും ഉയർത്താൻകഴിയും.കമ്പനിയുടെ മൊത്തംമൂല്യം കണക്കാക്കാൻ മില്ലിമാൻ അഡൈ്വസേഴ്സിനെ ചുമതലപ്പെടുത്തി. ചെയർമാൻ സ്ഥാനത്തിനുപകരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, മാനേജിങ് ഡയറക്ടർ എന്നീ പദവികൾ കൊണ്ടുവന്നു.

Related Articles

Back to top button