Big B
Trending

ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്താൻ നിയമവുമായി കേന്ദ്ര സർക്കർ

ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കർ.2019-ലെ അച്ചടി, ആനുകാലിക രജിസ്ട്രേഷന്‍ ബില്ലിലാണ് ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങളെക്കൂടി നിയന്ത്രണപരിധിയിലാക്കുന്നത്. 2019 നവംബര്‍ 25-ന് ബില്ലിന്റെ കരട് പുറത്തിറക്കി ജനാഭിപ്രായം തേടിയപ്പോള്‍ത്തന്നെ ഡിജിറ്റല്‍ വാര്‍ത്തകളെ നിയന്ത്രിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. പിന്നീട് അനക്കമില്ലാതിരുന്ന ബില്ലാണ് ഇപ്പോള്‍ പൊടിതട്ടിയെടുത്ത് വിവിധ മന്ത്രാലയങ്ങള്‍ക്കിടയിലെ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി മന്ത്രിസഭയുടെ അനുമതിക്കയക്കാന്‍ തയ്യാറായിരിക്കുന്നത്.

ഡിജിറ്റല്‍ വാര്‍ത്താമാധ്യമങ്ങളെയും പത്രങ്ങള്‍ക്കൊപ്പംതന്നെ കണക്കാക്കി അവയുടെ രജിസ്ട്രേഷന്‍ ആവശ്യപ്പെടുന്നതായിരിക്കും പുതിയ നിയമം. ഇതോടെ, ഇപ്പോഴത്തെ രജിസ്ട്രാര്‍ ഓഫ് ന്യൂസ്പേപ്പര്‍ ഇന്‍ ഇന്ത്യക്ക് (ആര്‍.എന്‍.ഐ.) സമാനമായ പ്രസ് രജിസ്ട്രാര്‍ ജനറലിന് മുമ്പാകെ ഡിജിറ്റല്‍മാധ്യമങ്ങള്‍ രജിസ്റ്റര്‍ ചെയ്യേണ്ടിവരും. ഡിജിറ്റല്‍ മാധ്യമങ്ങളിലെ വാര്‍ത്തകളെ പുതിയ ബില്ലില്‍ നിര്‍വചിക്കുന്നുണ്ട്.’ഇന്റര്‍നെറ്റ്, കംപ്യൂട്ടര്‍, മൊബൈല്‍ നെറ്റ്വര്‍ക്കുകളിലൂടെ ലിഖിത, ശബ്ദ, ദൃശ്യ, ഗ്രാഫിക്സ് എന്നിവ ഡിജിറ്റല്‍ രൂപത്തില്‍ പ്രക്ഷേപണം ചെയ്യുന്ന വാര്‍ത്തകള്‍’ എന്നാണ് നിര്‍വചനം.പ്രിന്റിങ് പ്രസുകളെയും പത്രങ്ങളെയും നിയന്ത്രിക്കാന്‍ 1867-ല്‍ കൊണ്ടുവന്ന അച്ചടി, ബുക്ക് രജിസ്ട്രേഷന്‍ നിയമത്തിന് പകരമായാണ് പുതിയ നിയമം കൊണ്ടുവരുന്നത്.

Related Articles

Back to top button