Tech
Trending

ഡിജിറ്റൽ പണമിടപാട്: ഇന്ത്യയിൽ വരാനിരിക്കുന്നത് വൻ മാറ്റം

ധനകാര്യ രംഗത്തെ ഡിജിറ്റൽവൽക്കരണത്തിന്റെ കാര്യത്തിൽ ഇന്ത്യ ഏറെ മുന്നോട്ടുപോയിട്ടുണ്ട്. ഇന്ത്യയിലെ ഡിജിറ്റൽ പണമിടപാട് വിപണി 2025 ആകുമ്പോഴേക്കും മൊത്തം പെയ്മെന്റിന്റെ 71.7 ശതമാനം വരുമെന്നാണ് കണക്കാക്കുന്നത്. ഇതോടൊപ്പം തന്നെ പണവും ചെക്കുകളും ഉപയോഗിച്ചുളള ഇടപാടുകൾ 28.3 ശതമാനമായി കുറയുകയും ചെയ്യും.


2020 ൽ ഇന്ത്യയിലെ പണമിടപാട് വിഹിതത്തിൽ ഇൻസ്റ്റന്റ് പേയ്‌മെന്റുകൾ 15.6 ശതമാനവും മറ്റ് ഇലക്ട്രോണിക് പേയ്‌മെന്റുകൾ 22.9 ശതമാനവുമായിരുന്നു. എന്നാൽ, കഴിഞ്ഞ വർഷം പേപ്പർ അധിഷ്‌ഠിത പേയ്‌മെന്റുകൾ 61.4 ശതമാനവുമായിരുന്നു. യുഎസ് ആസ്ഥാനമായുള്ള ഗ്ലോബൽഡേറ്റാ കമ്പനിയാണ് ഇന്ത്യയുടെ പണമിടപാടുകളുടെ വിവരങ്ങൾ പുറത്തുവിട്ടത്.2024 ഓടെ മൊത്തത്തിലുള്ള ഇലക്ട്രോണിക് ഇടപാടുകളിലെ ഇൻസ്റ്റന്റ് പേയ്‌മെന്റ് വിഹിതം 50 ശതമാനം കവിയുമെന്നും റിപ്പോർട്ടിൽ പറയുന്നു. സർക്കാർ, ബാങ്കുകൾ, ടെക് കമ്പനികൾ എന്നിവയുമായുള്ള സഹകരണമാണ് ഇന്ത്യയിൽ ഡിജിറ്റൽ ഇടപാടുകൾ കൂടാൻ കാരണമെന്നും വിദഗ്ധര്‍ പറയുന്നു. ബാങ്കുകളുടെ ഡിജിറ്റൽവൽക്കരണവും കാര്യമായി നടക്കുന്നുണ്ട്.

Related Articles

Back to top button