Tech
Trending

5ജി അടുത്ത വർഷം ലഭിച്ചേക്കും

അടുത്തവർഷം പകുതിയോടെ 5ജി ലഭ്യമാക്കുമെന്ന സൂചന നൽകിയിരിക്കുകയാണ് റിലയൻസ് ചെയർമാൻ മുകേഷ് അംബാനി. ഇന്ത്യൻ മൊബൈൽ കോൺഗ്രസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിനകത്ത് 5ജി സാങ്കേതിക വിദ്യ വേഗത്തിൽ നടപ്പാക്കാൻ നയപരമായ ഇടപെടൽ എത്രയും പെട്ടെന്ന് സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.


ആത്മ നിർഭർ ഭാരതിനായുള്ള ശ്രമങ്ങൾക്ക് 5ജി നെറ്റ്വർക്ക് സഹായകമാകുമെന്നും ഇന്ത്യയിലെ 5ജി വിപ്ലവത്തിൽ റിലയൻസ് ജിയോ വഴികാട്ടിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിനായുള്ള സാങ്കേതികവിദ്യയും ഉപകരണങ്ങളും പ്രാദേശികമായി തയ്യാറാക്കുക എന്നതാണ് ലക്ഷ്യം. ഡിജിറ്റൽ ശൃംഖലയിൽ മുന്നിൽനിൽക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇത് നിലനിർത്താൻ 5ജി സാങ്കേതികവിദ്യ എത്രയും പെട്ടെന്ന് നടപ്പാക്കേണ്ടതുണ്ട്. ഡിജിറ്റൽ രംഗം മുന്നേറുമ്പോൾ രാജ്യത്തെ ഹാർഡ്വെയർ ആവശ്യവും വർദ്ധിക്കും. എന്നാൽ വൻതോതിലുള്ള ഹാർഡ്‌വെയർ ഇറക്കുമതി ഇനി സാധ്യമല്ലാതെ വരും. അതുകൊണ്ടുതന്നെ രാജ്യത്തിനകത്ത് ഇത് വികസിപ്പിക്കാനുള്ള നീക്കവും സജീവമാക്കണം. രാജ്യത്തെ ജനങ്ങൾ എല്ലാവരും ഒന്നിച്ചു നിന്നാൽ സോഫ്റ്റ്‌വെയർ രംഗത്തെ വിജയം പോലെ ഹാർഡ്‌വെയർ രംഗത്ത് നേട്ടം കൊയ്യാൻ സാധിക്കുമെന്ന് അംബാനി പറഞ്ഞു.

Related Articles

Back to top button