
കടബാധ്യതയെ തുടർന്ന് കടുത്ത പ്രതിസന്ധിയിലായ ദിവാൻ ഹൗസിംഗ് ഫിനാൻസ് കോർപ്പറേഷനെ (ഡിഎച്ച്എഫ്എൽ) ഏറ്റെടുക്കാൻ പിരമൽ ഗ്രൂപ്പിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നൽകി. എന്നാൽ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ അനുമതി കൂടി ലഭിച്ചാലേ ഏറ്റെടുക്കൽ നടപടികൾ പൂർത്തിയാക്കാനാകൂ.

ഡിഎച്ച്എഫ്എല്ലിനെ ലേലത്തിൽ പിടിച്ച പിരമൽ ഗ്രൂപ്പിന് ഒരു മാസത്തെ കാത്തിരിപ്പിന് ശേഷമാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി ലഭിച്ചത്. പിരമൽ ഗ്രൂപ്പ് കമ്പനി ഏറ്റെടുക്കുന്നതിന് അനുകൂലമായി ഡിഎച്ച്എഫ്എല്ലിന് പണം നൽകിയവരിൽ 94 ശതമാനത്തിലേറെ പേർ വോട്ട് ചെയ്തിരുന്നു. ചുരുങ്ങിയത് 66% വോട്ടുകളായിരുന്നു വേണ്ടിയിരുന്നത്. ഇക്കഴിഞ്ഞ ജനുവരി 15നായിരുന്നു പ്രമേയത്തിനു മേൽ വോട്ടെടുപ്പ് നടന്നത്.